Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Theft on buses: Woman from another state apprehended

Thiruvananthapuram

ബ​സു​ക​ളി​ൽ മോ​ഷ​ണം: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി പി​ടി​യി​ൽ

ആ​റ്റി​ങ്ങ​ൽ: സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രി​യു​ടെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്‌​സ് മോ​ഷ്‌​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി മു​രു​ക​മ്മ​യെ​യാ​ണ് ന​ഗ​രൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി​യു​ടെ പ​ഴ്‌​സ് ന​ഷ്‌​ട​പ്പെ​ട്ട​താ​യു​ള്ള പ​രാ​തി ന​ഗ​രൂ​ർ പൊ​ലി​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പൊ​ലി​സ് സ്വ​കാ​ര്യ ബ​സു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​ര​വേ​യാ​ണ് മു​രു​ഗ​മ്മ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ ബാ​ഗ് വാ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ല​ഭി​ച്ച രേ​ഖ​ക​ളി​ൽ നി​ന്നു​ള്ള ഫോ​ൺ ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് സ​മാ​ന രീ​തി​യി​ൽ മ​റ്റൊ​രു മോ​ഷ​ണം ന​ട​ത്തി​യ​താ​യി പൊ​ലി​സി​നു മ​ന​സി​ലാ​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റൊ​രു ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വ​തി​യു​ടെ പ​ഴ്‌​സി​ന്‍റെ സി​ബ് തു​റ​ന്ന് 7,500 രൂ​പ​യും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​രൂ​ർ വ​ഞ്ചി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​ഴ്‌​സി​ൽ നി​ന്നാ​ണ് പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, നെ​ടു​മ​ങ്ങാ​ട്, ആ​റ്റി​ങ്ങ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളു​ള്ള​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up