Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Vehicles were damaged

Thiruvananthapuram

മദ്യലഹരിയിൽ യുവാവ് ഓടിച്ച മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് വാഹനങ്ങൾ തകർന്നു 

വി​ഴി​ഞ്ഞം: മ​ദ്യ ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ ഇ​ടി​ച്ച് വീ​ഴ്‌​ത്തി. നി​ർ​ത്തി​യി​ട്ടി​രു​ന്ന ബു​ള്ള​റ്റ്, ബൈ​ക്കു​ക​ൾ, കാ​ർ എ​ന്നി​വ​യും ക്ഷേ​ത്രമ​തി​ലും ഇ​ടി​ച്ച് ത​ക​ർ​ത്തശേ​ഷം റോ​ഡി​ൽ വ​ട്ടം ക​റ​ങ്ങി നി​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു യു​വാ​ക്ക​ളി​ലൊ രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ ലിസി​ൽ ഏ​ൽ​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് വി​ഴി​ഞ്ഞം തെ​രു​വു പ​ട്ടാ​ണി കോ​ള​നി​യി​ൽ നി​ജാ(19)​മി​നാ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി ച്ചു. ​ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വി​ഴി​ഞ്ഞം തെ​രു​വ് മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

വെ​ങ്ങാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നു വി​ഴി​ഞ്ഞ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ മാ​രു​തി കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ടു ബൈ​ക്കു​ളും ബു​ള്ള​റ്റും ഇ​ടി​ച്ചു തെ​റി​പ്പി ച്ച​ശേ​ഷം ക്ഷേ​ത്ര​മ​തി​ൽ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന മാ​റ​ന​ല്ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹു​സൈ​ൻ (24) നെ  ​പി​ടി​കൂ​ടി. ഒ​രാ​ൾ നാ​ട്ടു​കാ​രു​ടെ കൈ​യി​ൽ​നി​ന്ന് കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി വി​ഴി​ഞ്ഞം പൊ​ലി​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.

കാ​റി​ൽ​നി​ന്ന് മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ പൂ​ജ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ബി​നു, രാ​ജേ​ഷ് വി​ഷ്ണു എ​ന്നി​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. വി​ഴി​ഞ്ഞം പൊ​ലി​സ് കേ​സെ​ടു​ത്തു. 

Latest News

Corehub Up