തൃശൂർ: അമല മെഡിക്കൽ കോളജ് എൻഐസിയു, ശിശുരോഗ വിഭാഗങ്ങളുടെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് ആൻഡ് നാഷണൽ നിയനെറ്റോളജി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ദേശീയ നവജാത ശിശു വാരാചരണത്തിന്റെയും പ്രീമെച്യൂരിറ്റി ദിനാചരണത്തിന്റെയും ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഗൈനക്കോളജി പ്രഫസർ ഡോ. പി.എസ്. രമണി, നിയോനെറ്റോളജി വിഭാഗം മേധാവി ഡോ. രോഹിത് ശശിധരൻ, ഡോ. സിസ്റ്റർ ജൂലിയ, ഡോ. കല്യാണി പിള്ള, ഡോ. ദേവിക, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസ എന്നിവർ പ്രസംഗിച്ചു.