ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥി യൂണിയനും ഫൈൻ ആർട്സ് ക്ലബും ഉദ്ഘാടനം ചെയ്തു. ലയൺസ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും, എം പവർ എസ്എച്ച് പ്രസിഡന്റുമായ സാജു പാത്താടൻ യൂണിയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് ഫൈൻആർട്സ് ഉദ്ഘാടനം ബിഗ്ബോസ് ഫെയിമും ആക്ടറുമായ ഷിയാസ് കരിം നിർവഹിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. സിസ്റ്റർ ഐറീൻ അധ്യക്ഷത വഹിച്ചു.
ഓൾ കേരള ടീച്ചേഴ്സ് കലോത്സവത്തിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു. കോളജ് യൂണിയൻ ചെയർപേഴ്സൺ എയ്ഞ്ചൽ മരിയ പൌലോസ്, പിടിഎ വൈസ് പ്രസിഡന്റ്് ദിലീപ് നാരായണൻ, സ്റ്റാഫ് കോർഡിനേറ്റർ ഡോ. എ.എൽ. ലൈന, മുൻ യൂണിയൻ ചെയർ പേഴ്സൺ സ്റ്റിയ ഡിസിൽവ, യൂണിയൻ ജനറൽ സെക്രട്ടറി രേവതി കെ. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.