മുട്ടിൽ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം പിണങ്ങോടിനൊപ്പം. ഓവറോൾ കിരീടത്തിലേക്കുള്ള കുതിപ്പിൽ 105 പോയിന്റുമായാണ് പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസ് മുന്നേറുന്നത്. രണ്ടാംസ്ഥാനത്തുള്ള മാനന്തവാടി എംജിഎം എച്ച്എസ്എസിന് 95 പോയിന്റാണുള്ളത്.
75 പോയിന്റുള്ള മാനന്തവാടി ജിവി എച്ച്എസ്എസ് മൂന്നാംസ്ഥാനത്തുണ്ട്. 55 പോയിന്റ് വീതമുള്ള ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, പൂതാടി എസ്എൻ എച്ച്എസ്എസ് എന്നിവരാണ് നാലാം സ്ഥാനത്ത്. ഉപജില്ലകളിലും കിരീടത്തിനുള്ള പോരാട്ടം കനക്കുകയാണ്. 412 പോയിന്റുള്ള മാനന്തവാടിയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്. 402 പോയിന്റുമായി സുൽത്താൻ ബത്തേരി ശക്തമായ മുന്നേറുന്നുണ്ട്. 364 പോയിന്റുമായി വൈത്തിരി മൂന്നാംസ്ഥാനത്താണ്.
യുപി വിഭാഗത്തിൽ 25 പോയിന്റുള്ള മാനന്തവാടി എംജിഎം എച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്. 15 പോയിന്റുള്ള പഴൂർ സെന്റ് ആന്റണീസ് എയുപിഎസ് രണ്ടാം സ്ഥാനത്തും 10 പോയിന്റ് വീതമുള്ള മാനന്തവാടി എൽഎഫ് യുപിഎസ്, നടവയൽ സെന്റ് തോമസ് എച്ച്എസ്, വാരാന്പറ്റ ജിഎച്ച്എസ്, മുട്ടിൽ ഡബ്ല്യുഒ യുപിഎസ്, കൽപ്പറ്റ ജിവിഎച്ച്എസ്എസ് എന്നിവർ മൂന്നാം സ്ഥാനത്തുണ്ട്.
ഹൈസ്കൂളിൽ 50 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസാണ് ഒന്നാംസ്ഥാനത്തുള്ളത്. 45 പോയിന്റുമായി മാനന്തവാടി എംജിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 25 വീതം പോയിന്റുള്ള പൂതാടി എസ്എൻ എച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എന്നിവർ മൂന്നും 20 പോയിന്റുള്ള ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് നാലാം സ്ഥാനത്തുമുണ്ട്.
ഹയർസെക്കൻഡറിയിലും 55 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസാണ് ഒന്നാം സ്ഥാനത്ത്. 45 പോയിന്റുള്ള മാനന്തവാടി ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തുണ്ട്. ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ് 35 പോയിന്റുമായി മൂന്നാംസ്ഥാനത്തും 33 പോയിന്റുമായി മീനങ്ങാടി ജിഎച്ച്എസ്എസ് നാലാം സ്ഥാനത്തും 30 പോയിന്റുമായി പൂതാടി എസ്എൻ എച്ച്എസ്എസ് അഞ്ചാം സ്ഥാനത്തുമാണ്.
അറബിക് കലോത്സവം യുപി വിഭാഗത്തിൽ 40 പോയിന്റുമായി ആതിഥേയരായ മുട്ടിൽ ഡബ്ല്യുഒ യുപിഎസാണ് ഒന്നാംസ്ഥാനത്ത്. 25 പോയിന്റുള്ള പിണങ്ങോട് ജിയുപിഎസ് രണ്ടാം സ്ഥാനത്തുണ്ട്. 15 വീതം പോയിന്റുള്ള തലപ്പുഴ ജിയുപിഎസ്, പടിഞ്ഞാറത്തറ എയുപിഎസ്, വെള്ളമുണ്ട ജിയുപിഎസ് എന്നിവർ മൂന്നാം സ്ഥാനത്തുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 55 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒ എച്ച്എസ്എസാണ് ഒന്നാംസ്ഥാനത്ത്. ആതിഥേയരായ മുട്ടിൽ ഡബ്ല്യുഒ വിഎച്ച്എസ്എസ് 50 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്. 30 പോയിന്റുള്ള തരുവണ ജിഎച്ച്എസ് മൂന്നും 25 പോയിന്റുള്ള പനമരം ക്രസന്റ് പബ്ലിക് എച്ച്എസ് നാലാംസ്ഥാനത്തുമാണ്.
സംസ്കൃതോത്സവം യുപി വിഭാഗത്തിൽ കൽപ്പറ്റ എച്ച്ഐഎം യുപിഎസ് 10 പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുകയാണ്. അഞ്ച് പോയിന്റ് വീതമുള്ള തവിഞ്ഞാൽ സെന്റ് തോമസ് യുപിഎസ്, കുഞ്ഞോം എയുപിഎസ്, കാക്കവയൽ ജിഎച്ച്എസ്എസ്, സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപിഎസ്, മാതമംഗലം ജിഎച്ച്എസ്, മാനന്തവാടി ജിയുപിഎസ് എന്നിവർ രണ്ടാം സ്ഥാനത്തുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ 10 പോയിന്റ് വീതമുള്ള കണിയാരം ഫാ. ജികെഎം എച്ച്എസ്, സുൽത്താൻ ബത്തേരി അസംപ്ഷൻ എച്ച്എസ് എന്നിവരാണ് ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് പോയിന്റ് വീതമുള്ള പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, മേപ്പാടി ജിഎച്ച്എസ്എസ് എന്നിവരാണ് രണ്ടാം സ്ഥാനത്തുള്ളത്.
കുട്ടികളുടെ കഴിവും സർഗാത്മകതയുമാണ് നാടിന്റെ സന്പത്ത്: ഉഷ വിജയൻ എംഎൽഎ
മുട്ടിൽ: കുട്ടികളുടെ കഴിവുകളും സർഗാത്മകതയുമാണ് നാടിന്റെ യഥാർഥ സന്പത്തെന്ന് ഉഷ വിജയൻ എംഎൽഎ. മുട്ടിൽ ഡബ്ല്യുഎംഒ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 45-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കലോത്സവങ്ങൾ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വളർത്താനും ആത്മവിശ്വാസം, കൂട്ടായ്മ, സഹിഷ്ണുത എന്നിവ പരിപോഷിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നുണ്ട്. മത്സരത്തിലെ തോൽവി ജീവിതത്തിലെ തോൽവിയല്ലെന്നും മത്സരാനുഭവങ്ങൾ ഭാവിയിലെ വിജയങ്ങൾക്ക് അടിത്തറയാകുമെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിനിമാതാരം സണ്ണി വെയ്ൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.പി. രഞ്ജിത്ത്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവത്തിൽ ജില്ലയിലെ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർഥികളാണ് മത്സരിക്കുന്നത്. എട്ട് വേദികളിലാണ് കലാപ്രകടനങ്ങൾ അരങ്ങേറുന്നത്. നടക്കുന്ന കലാമേളയിൽ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നത്. കലോത്സവം 26 ന് സമാപിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
റവന്യു ജില്ലാ സ്കൂള്‍ കലോത്സവവേദികളില്‍ ഇന്ന്
വേദി ഒന്ന് എടക്കല്‍: യക്ഷഗാനം-എച്ച്എസ്-9.30. മാര്‍ഗംകളി-എച്ച്എസ്-10.30, എച്ച്എസഎസ്-11.00. ചവിട്ടുനാടകം-എച്ചഎസ്-11.30, എച്ച്എസ്എസ്-12.30. പളിയനൃത്തം-എച്ച്എസ്-2.00, എച്ച്എസ്എസ്-3.00. മലയപ്പുലയാട്ടം-എച്ച്എസ്-3.40, എച്ച്എസ്എസ്-4.30. ഒപ്പന-യുപി-5.30, എച്ച്എസ്-6.00, എച്ച്എസ്എസ്-6.30.
വേദി രണ്ട് കുറുവ: ഓട്ടന്തുള്ളല്-യുപി-9.30, എച്ച്എസ്-ആണ്-10.30, എച്ച്എസ് പെണ്-11.00, എച്ച്എസ്എസ് ആണ്-11.30, എച്ച്എസ്എസ് പെണ്-12.00. ചാക്യാര്‍കൂത്ത്-എച്ച്എസ്-12.30, എച്ച്എസ്എസ്-1.20. നങ്ങ്യാര്‍കൂത്ത്-എച്ച്എസ്-2.00, എച്ച്എസ്എസ്-2.30. തിരുവാതിരകളി-യുപി-3.00, എച്ച്എസ്-3.30, എച്ച്എസ്എസ്-4.00. മോഹിനിയാട്ടം-യുപി-5.00, എച്ച്എസ്എസ്-6.00.
വേദി മൂന്ന് ബാണാസുര: വട്ടപ്പാട്ട്-എച്ച്എസ്-9.30,എച്ച്എസ്എസ്-10.30. കോല്‍ക്കളി-എച്ച്എസ്-11.30, എച്ചഎസ്എസ്-12.00. ദഫ്മുട്ട്-എച്ച്എസ്-1.30, എച്ച്എസ്എസ്-2.30. കേരള നടനം-എച്ച്എസ് ആണ്-3.30, എച്ച്എസ്എസ് ആണ്-4.30, എച്ച്എസ്എസ് പെണ്-5.00, എച്ച്എസ്-പെണ്-5.30. നാടകം(സംസ്കൃതം)-യുപി-6.00, എച്ച്എസ്-7.00.
വേദി നാല് ചെമ്പ്ര: കഥാപ്രസംഗം-യുപി-9.30, എച്ച്എസ്-10.30, എച്ച്എസ്എസ്-11.30. മിമിക്രി-എച്ച്എസ് ആണ്-12.30, എച്ച്എസ് പെണ്-1.00, എച്ച്എസ്എസ് ആണ്-2.00, എച്ച്എസ്എസ് പെണ്-2.20. മോണോ ആക്ട് യുപി-2.30, എച്ച്എസ് ആണ്-3.00, എച്ച്എസ് പെണ്-3.30, എച്ച്എസ്എസ് ആണ്-4.00, എച്ച്എസ്എസ് പെണ്-4.30. കൂടിയാട്ടം-യുപി-4.45, എച്ച്എസ്എസ്-5.00.
വേദി അഞ്ച് കാരാപ്പുഴ: സംഘഗാനം-യുപി-9.30, എച്ച്എസ്-10.30. വന്ദേമാതരം-യുപി-11.00, എച്ച്എസ്-10.10. പദ്യംചൊല്ലല്‍ സംസ്കൃതം-എച്ച്എസ്-11.20, യുപി ആണ്-11.40, യുപി പെണ്-12.00. ഗാനാലാപനം-യുപി ആണ്-12.30, യുപി പെണ്-1.00, എച്ച്എസ് ആണ്-1.20, എച്ച്എസ് പെണ്-1.40. പാഠകം-എച്ച്എസ് ആണ്-2.30, എച്ച്എസ് പെണ്-3.30. അഷ്ടപദി-എച്ച്എസ് ആണ്-4.30, എച്ച്എസ്-പെണ്-5.00.
വേദി ആറ് സൂചിപ്പാറ: ചെണ്ട, തായമ്പക-എച്ച്എസ്-9.30, എച്ച്എസ്എസ്-10.30. ചെണ്ടമേളം-എച്ച്എസ്-11.00, എച്ച്എസ്എസ്-11.30. മദ്ദളം-എച്ച്എസ്-12.00, എച്ച്എസ്എസ്-12.30.
വേദി ഏഴ് പൂക്കോട്: പ്രസംഗം ഹിന്ദി-യുപി-10.00, എച്ച്എസ്-10.30, എച്ച്എസ്എസ്-11.00. പദ്യംചൊല്ലല്‍ ഹിന്ദി-യുപി-11.30, എച്ച്എസ്-12.00, എച്ച്എസ്എസ്-12.30.
വേദി എട്ട്-കാന്തന്‍പാറ: സ്കൃതോത്സവം: ശ്ലോകം-യുപി-9.30, എച്ച്എസ്-10.30.സിദ്ധരൂപോച്ചാരണം-യുപി ആണ്-11.00, യുപി പെണ്-11.30. കഥാകഥനം-യുപി-12.00. ഗദ്യപാരായണം-യുപി-12.30. പ്രശ്നോത്തരി-യുപി-1.00, എച്ച്എസ്-2.00. പ്രസംഗം(സംസ്കൃതം ജനറല്‍)-എച്ച്എസ്എസ്-2.30. പദ്യം(സംസ്കൃതം ജനറല്‍)-എച്ച്എസ്എസ്-3.00. പ്രഭാഷണം-യുപി-3.30, എച്ച്എസ്-4.00. ചമ്പു പ്രഭാഷണം-എച്ച്എസ്-4.15.