പുല്‍പ്പള്ളി: തേനീച്ച കൃഷിയെ പ്രതിസന്ധിയിലാക്കി വണ്ട് ശല്യം. വണ്ടിക്കടവിലെ പഞ്ഞിത്തോപ്പില്‍ ബേബി, തറയില്‍ പാപ്പച്ചന് എന്നിവരുടെ കൃഷിയിടത്തിലെ തേനീച്ചപ്പെട്ടികളിലെ തേനടകളിലാണ് വണ്ട് ശല്യം രൂക്ഷമായത്.
ഇതുമൂലം തേനിച്ചകള്‍ കൂടൊഴിയുന്നത് കനത്ത നഷ്ടത്തിന് കാരണമാകുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. വണ്ടുകള്‍ മുട്ടയിടുന്ന തേനടകള്‍ നശിക്കുന്ന സ്ഥിതിയാണ്. വണ്ട് ശല്യം പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് കര്‍ഷകരെ വലയ്ക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തേനീച്ചപ്പെട്ടികളില്‍ വണ്ട് ശല്യമുണ്ട്. പ്രശ്ന പരിഹാരത്തിന് അധികൃതര്‍ സത്വരനടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.