മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് 11 അംഗ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ഇതിനുചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മീനാക്ഷി രാമന് അധ്യക്ഷത വഹിച്ചു.
ജോയിന്റ് ബിഡിഒ വി.സി. മനോജ്, പരിസ്ഥിതി പ്രവര്ത്തകന് ടി.സി. ജോസഫ്, വി. ഹുസൈന്, പി.ജെ. മാനുവല്‍, മോയിന്‍ ആറങ്ങാടന്‍, കെ. പ്രവിണ, കെ.ജെ. ഏലിയാമ്മ, റോസ്ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മീനാക്ഷി രാമന്-ചെയര്‍പേഴ്സണ്‍, ടി.സി. ജോസഫ്-കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
കാലാവസ്ഥാവ്യതിയാന പ്രതിരോധ മാര്‍ഗങ്ങള്‍, ഏകാരോഗ്യ ബോധവത്കരണം, അധിനിവേശസസ്യ നിര്‍മാര്‍ജനം, വനത്തിലെ നെല്ലി, നാട്ടുമാവ് സര്‍വേയും സംരക്ഷണവും, ജലസ്രോതസുകളുടെ സംരക്ഷണം, വംശനാശം നേരിടുന്ന സസ്യ-ജീവ ജാലങ്ങളെക്കുറിച്ചുള്ള പഠനം, ജൈവകൃഷി പ്രോത്സാഹനം, തനത് ഇനം നെല്‍വിത്തുകളുടെയും കിഴങ്ങുവര്‍ഗങ്ങളുടെയും സംരക്ഷണം, നാടന്‍ ഫലവൃക്ഷത്തോട്ട നിര്‍മിതിയില്‍ പ്രോത്സാഹനം, വിഷരഹിത പച്ചക്കറി ഉത്പാദനം, സ്കൂള്‍-കോളജ് കാമ്പസുകളില്‍ ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. മാനന്തവാടിയെ അഞ്ച് വര്‍ഷത്തിനകം ജില്ലയിലെ മാതൃകാ ബ്ലോക്ക് പഞ്ചായത്തായി മാറ്റാനും ഇതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.