പുല്‍പ്പള്ളി: കടാശ്വാസ കമ്മിഷന് കര്‍ഷകര്‍ക്ക് കടം ഇളവായി അനുവദിച്ച തുക ബാങ്കുകള്‍ക്ക് ഉടന്‍ കൈമാറണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തുക ലഭിക്കാത്തത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി യോഗം ചൂണ്ടിക്കാട്ടി. വന്യജീവി ശല്യം തടയുന്നതിന് ശാസ്ത്രീയ പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
കഴിഞ്ഞസര്‍ക്കാര്‍ തടഞ്ഞുവച്ച കാര്‍ഷിക പെന്ഷന് വിതരണം യുഡിഎഫ് സര്‍ക്കാര്‍ പുനരാരംഭിക്കുന്നതിനെ സ്വാഗതം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമറ്റ് കോതവഴിക്കല്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, ടി.എസ്. ദിലീപ്കുമാര്, എന്‍.യു. ഉലഹന്നാന്, ടോമി തേക്കുമല, പി.എം. കുര്യന്, മണി പമ്പനാല്‍, സി.പി. കുര്യാക്കോസ്, തോമസ് പാഴുക്കാല, ജോളി നരിതൂക്കില്‍, ഗീത കുഞ്ഞികൃഷ്ണന്, വിനോദ് കാഞ്ഞൂക്കാരന്‍, ഷിനി മംഗലത്ത്, ശശിധരന്, ശ്രീദേവി മുല്ലയ്ക്കല്, മാത്യു ഉണ്ടശാംപറമ്പില്‍, ഷിജി കേളകത്ത്, സണ്ണി കോളവേലില്‍, കുഞ്ഞുമോന് പാക്കം, ജോര്‍ജ് കൊല്ലിയില്‍, ജോയി പുളിക്കല്‍, വില്‍സണ്‍ വേഴാമ്പുതോട്ടത്തില്, സാബു ഫിലിപ്പ്, പാപ്പച്ചന് തളികപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.