സുല്‍ത്താന്‍ ബത്തേരി: സിബിഎസ്ഇ വയനാട് സഹോദയ അണ്ടര്‍-19 പെണ്‍കുട്ടികളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാനക്കുഴി ജീനിയസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ജേതാക്കളായി.
കല്‍പ്പറ്റ എംസിഎഫ് പബ്ലിക് സ്കൂളിലായിരുന്നു ഫൈനല്‍. ടീമിനുവേണ്ടി ക്യാപ്റ്റന്‍ ജി. അനന്യ, എസ്. ഗായത്രി, സി.എം. ഗംഗാലക്ഷ്മി, കാത്തി സാറ വര്‍ഗീസ്, കെ.എസ്. വരദലക്ഷ്മി, വി.വി. ദേവതീര്‍ഥ, പി.എസ്. നിവന്യ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
ഷാജഹാനാണ് പരിശീലകന്. ടീമിനെയും പരിശീലകനെയും സ്കൂള്‍ മാനേജ്മെന്റും പ്രിന്‍സിപ്പല്‍ കെ.ജി. ശ്രീജേഷും പിടിഎ ഭാരവാഹികളും അഭിനന്ദിച്ചു.