University News
കു​സാ​റ്റ് ക്യാ​റ്റ് 2023: പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി​ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) അ​​​ഖി​​​ലേ​​​ന്ത്യാ​​ത​​​ല​​​ത്തി​​​ൽ വി​​​വി​​​ധ പ​​​രീ​​​ക്ഷാ​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ യു​​​ജി, പി​​​ജി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കാ​​​യി മേ​​​യ് 3, 4, 5, 6 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ കോ​​​മ​​​ൺ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി​​​ന്‍റെ (ക്യാ​​​റ്റ് 2023) ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബി​​ടെ​​​ക് പ്രോ​​​ഗ്രാ​​​മി​​​ന് ക​​​ണ്ണൂ​​​ർ പ​​​യ്യ​​​ന്നൂ​​​ർ താ​​​യി​​​നേ​​​രി സ​​​ഞ്ജ​​​യ് പി. ​​​മ​​​ല്ല​​​ർ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. കോ​​​ട്ട​​​യം ന​​​രി​​​യ​​​ങ്ങാ​​​നം ആ​​​ഷി​​​ക് സ്റ്റെ​​​ന്നി ര​​​ണ്ടാം റാ​​​ങ്കും മ​​​ല​​​പ്പു​​​റം അ​​​ങ്ങാ​​​ടി​​​പ്പു​​​റം അ​​​സി​​​ൽ മൂ​​​ന്നാം റാ​​​ങ്കും നേ​​​ടി.

പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം നാ​​​ട്ടാ​​​ശേ​​​രി എ​​​സ്എ​​​ച്ച് മൗ​​​ണ്ട് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ​​​ നി​​​മ​​​ല്‍ ശ്രീ​​​കു​​​മാ​​​ർ ഒ​​​ന്നാം റാ​​​ങ്കും പ​​​ത്ത​​​നം​​​തി​​​ട്ട തി​​​രു​​​വ​​​ല്ല ക​​​വി​​​യൂ​​​ർ എ​​​സ്.​​ജെ. ചേ​​​ത​​​ന ​ര​​​ണ്ടാം റാ​​​ങ്കും നേ​​​ടി. പ​​​ട്ടി​​​ക​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് കു​​​പ്പി​​​യോ​​​ട് റോ​​​ഡ് ആ​​​ർ​​​ദ്ര അ​​​ലെ​​​യ്‌​​​ന വി​​​ൻ​​​സ്റ്റ​​​ൺ ഒ​​​ന്നാം റാ​​​ങ്കും എ​​​റ​​​ണാ​​​കു​​​ളം, തേ​​​വ​​​ര കോ​​​ന്തു​​​രു​​​ത്തി ഏ​​​ദ​​​ൻ വി​​​നു ജോ​​​ൺ ര​​​ണ്ടാം റാ​​​ങ്കും നേ​​​ടി.

ബി​​​ബി​​​എ, എ​​​ൽ​​​എ​​​ൽ​​​ബി പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ളം ക​​​ങ്ങ​​​ര​​​പ്പ​​​ടി ന​​​വ​​​നീ​​​ത് എം. ​​​കു​​​മാ​​​ർ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. തൃ​​​ക്കാ​​​ക്ക​​​ര എ​​​ൻ​​​ജി​​​ഒ ക്വാ​​​ർ​​​ട്ടേ​​​ഴ്‌​​​സി​​ൽ പി.​​​കെ. വി​​​നീ​​​ത ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബിക്ക് ​​​ഒ​​​ന്നാം റാ​​​ങ്കും ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി​​ക്ക് ​ര​​​ണ്ടാം റാ​​​ങ്കും കോ​​​ഴി​​​ക്കോ​​​ട് ന​​​ടു​​​വ​​​ന്നൂ​​​ർ ദീ​​​പ്തി ഹൗ​​​സി​​​ൽ കെ. ​​​പ​​​വി​​​ത്ര ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി​​ക്ക് ​ര​​​ണ്ടാം റാ​​​ങ്കും ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി ക്ക് ​​​മൂ​​​ന്നാം റാ​​​ങ്കും പെ​​​രു​​​മ്പാ​​​വൂ​​​ർ വാ​​​ഴ​​​ക്കു​​​ഴ​​​യ്ക്ക​​​ൽ ആ​​​ർ. ഗൗ​​​രി പാ​​​ർ​​​വ​​​തി ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി​​ക്ക് ​മൂ​​​ന്നാം റാ​​​ങ്കും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

ബി​​​ടെ​​​ക്/ ​ബി​​​ലെ​​​റ്റ്/ ​എം​​​സി​​​എ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ ഓ​​​പ്ഷ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​ന്ന് ആ​​​രം​​​ഭി​​​ക്കും. ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എം​​എ​​​സ്‌​​സി/​ എം​​എ​​​സ്‌​​സി/ ​ബി‌​​​ബി​​​എ/​ ബി​​​കോം എ​​​ല്‍‌​​​എ​​​ല്‍‌​​​ബി പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ന്‍ റീ ​​​അ​​​റേ​​​ഞ്ചു​​​മെ​​​ന്‍റി​​​നു​​​ള്ള അ​​​വ​​​സ​​​രം ഇ​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ ആ​​​യി​​​രി​​​ക്കും.
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ര​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ല്‍ ലോ​​​ഗി​​​ന്‍ ചെ​​​യ്ത് ഓ​​​പ്ഷ​​​ന്‍ റീ ​​​അ​​​റേ​​​ഞ്ച്​​​മെ​​​ന്‍റ് ചെ​​​യ്യ​​ണം.
More News