കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന നിയമ പഠനവകുപ്പിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകരെ മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇന്റർവ്യൂ മാർച്ച് 14ന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. പൊളിറ്റിക്കൽ സയൻസിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ 14ന് രാവിലെ 10ന് മുമ്പായി പഠനവകുപ്പിൽ എത്തണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ബിഎ/ബികോം/ബിബിഎ (പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 13 വരെയും പിഴയോടു കൂടി 14ന് വൈകുന്നേരം അഞ്ചു വരെയും അപേക്ഷിക്കാം.