എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഗ്രേസ് മാർക്കുകൾ പരിഷ്കരിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഗ്രേസ് മാർക്കുകൾ പരിഷ്കരിച്ചുകൊണ്ട് പൊതുവിദ്യാഭ്യസ വകുപ്പ് ഉത്തരവിറക്കി.
കേരള സ്കൂൾ കലോത്സവത്തിനു എ ഗ്രേഡ് ലഭിച്ചാൽ 20 മാർക്കും ശാസ്ത്രോത്സവത്തിൽ ബി ഗ്രേഡ് ലഭിച്ചാൽ 15 മാർക്കും ശാസ്ത്ര സെമിനാറിൽ സി ഗ്രേഡ് ലഭിച്ചാൽ 10 മാർക്കും ഗ്രേസ് മാർക്കായി ലഭിക്കും. ഉപന്യാസ മത്സരം, പേപ്പർ പ്രസന്റേഷൻ, വാർത്താവായന മത്സരം, ഭാസ്കരാചാര്യ സെമിനാർ, ടാലന്റ് സെർച്ച് എന്നിവയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 20, 17, 14 മാർക്കുകൾ ലഭിക്കും.
സ്പെഷൽ സ്കൂൾ കലോത്സവത്തിൽ എഗ്രേഡ് ലഭിച്ചാൽ 25, ബി ഗ്രേഡ് ലഭിച്ചാൽ 20, സി ഗ്രേഡ് ലഭിച്ചാൽ 15 എന്നിങ്ങനെ മാർക്കുകൾ ലഭിക്കും.
മറ്റു ഗ്രേസ് മാർക്കുകളുടെ വിവരങ്ങൾ ഇങ്ങനെ:
ജൂനിയർ റെഡ് ക്രോസ്10 മാർക്ക്. സ്റ്റുഡന്റ് പോലീസ് കേഡറ്റ്20, സംസ്ഥാന ബാലശാസ്ത്ര കോണ്ഗ്രസ്എ ഗ്രേഡ് 20, ബി ഗ്രേഡ് 15, സി ഗ്രേഡ് 10. ദേശീയ ബാലശാസ്ത്ര കോണ്ഗ്രസ്25. സ്കൗട്സ് ആൻഡ് ഗൈഡ്സ് 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം(ഹയർ സെക്കൻഡറി)25. രാജ്യ പുരസ്കാർ, ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ്(ഹയർ സെക്കൻഡറി)40. രാഷ്ട്രപതിയുടെ സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ്(ഹയർ സെക്കൻഡറി)50.
ഹൈസ്കൂൾ വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് 80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം18 മാർക്ക്. രാജ്യ പുരസ്കാർ, ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ്20, രാഷ്ട്രപതി അവാർഡ് 25.
റിപ്പബ്ലിക് ഡേ ക്യാന്പിൽ പങ്കെടുക്കുന്ന എൻഎസ്എസ് വാളണ്ടിയർ40, എൻഎസ്എസ് സർട്ടിഫിക്കറ്റ് ഉള്ള എൻഎസ്എസ് വാളണ്ടിയർ20 മാർക്ക്. ലിറ്റിൽ കൈറ്റ്സ്15, ജവഹർലാൽ നെഹ്റു നാഷണൽ എക്സിബിഷൻ 25, ബാലശ്രീ അവാർഡ് 15, കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി ക്വിസ് മത്സരം ഫസ്റ്റ്അഞ്ച്, സെക്കൻഡ് മൂന്ന്. സർഗോത്സവം എ ഗ്രേഡ്15, ബി ഗ്രേഡ് 10. സതേണ് ഇന്ത്യ സയൻസ് ഫെയർ22(ആദ്യ മൂന്നു സ്ഥാനക്കാർക്ക്)
സ്പോർട്സ്
അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർ100, രണ്ടാം സ്ഥാനം90, മൂന്നാം സ്ഥാനം80, പങ്കാളിത്തം75.
ദേശീയം
ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർ50, രണ്ടാം സ്ഥാനം40, മൂന്നാം സ്ഥാനം30, പങ്കാളിത്തം25.
സംസ്ഥാന തല മത്സരങ്ങൾ
ഒന്നാം സ്ഥാനം20, രണ്ടാം സ്ഥാനം17, മൂന്നാം സ്ഥാനം14.
പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട്സ് കൗണ്സിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്നഅക്വാറ്റിക്സ്, അത്ലറ്റിക്സ്, എന്നീ മത്സരങ്ങളിലും, ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനംവരെ നേടുന്നവർക്ക് ഏഴ് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
എൻസിസി
റിപ്പബ്ലിക് ഡേ പരേഡ് ക്യാന്പ്(ആർഡിസി), സൈനീക് ക്യാന്പ് തുടങ്ങിയ ദേശീയ ക്യാന്പുകളിലെ പങ്കാളിത്തം40.
നാഷണൽ ഇമിഗ്രേഷൻ ക്യാന്പ്, റോക്ക് ക്ലൈംബിംഗ് ട്രെയിനിംഗ് ക്യാന്പ്, അഡ്വാൻസ് ലീഡർഷിപ്പ് ക്യാന്പ്, ട്രക്കിംഗ് ക്യാന്പ് തുടങ്ങിയ ദേശീയ ക്യാന്പുകളിലെ പങ്കാളിത്തം30 മാർക്ക്.