University News
ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2018) പു​നഃപ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി പ്ര​ള​യ​ക്കെ​ടു​തി​ക​ൾ പ​രി​ഗ​ണി​ച്ച് ഈമാസം ആ​റു വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

തു​റ​ന്ന സം​വാ​ദം ആറിന്

​സു​വോ​ള​ജി​യി​ൽ (ജ​ന്തു​ശാ​സ്ത്രം) ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സീ​ന നാ​രാ​യ​ണ​ൻ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ആ​റി​ന് രാ​വി​ലെ 11ന് കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു​ദി​വ​സം മു​ന്പുമു​ത​ൽ കോ​ള​ജി​ലെ ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

സി​വി​ൽ സ​ർ​വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ധ്യാ​പ​ക​നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ത​ല​ശേ​രി കാ​മ്പ​സി​ൽ സ്ഥി​തിചെ​യ്യു​ന്ന സി​വി​ൽ സ​ർ​വീ​സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഈ ​മാ​സം ആ​രം​ഭി​ക്കു​ന്ന കോ​ഴ്സി​ലേ​ക്ക് സി​വി​ൽ സ​ർ​വീ​സ് ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത് പ​രി​ച​യ​സ​ന്പ​ന്ന​രാ​യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ അ​യ​യ്ക്ക​ണം. ഫോ​ൺ: 9995760629.