University News
പി​ജി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ മേ​ഴ്സി ചാ​ൻ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 31നും നാ​ലാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 14നും ​മൂ​ന്നാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ അ​ഞ്ചി​നും ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 17നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

റ​ദ്ദാ​ക്കി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം പ​രീ​ക്ഷ ന​വം​ബ​ർ 14ന്

കഴിഞ്ഞ 22ന് ​ന​ട​ത്തി​യ​തും പി​ന്നീ​ട് റ​ദ്ദാ​ക്കി​യ​തു​മാ​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം ഡി​ഗ്രി​യു​ടെ ഇ​ൻ​കം ടാ​ക്സ് ലൊ ​ആ​ൻ​ഡ് പ്രാ​ക്ടീ​സ്​ര​ണ്ട് പു​നഃപ​രീ​ക്ഷ ന​വം​ബ​ർ 14ന് ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 മേ​യിൽ ​ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൻ​ടി (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഗ്രേ​ഡ്കാ​ർ​ഡു​ക​ൾ അ​ത​ത് കോ​ള​ജു​ക​ൾ മു​ഖേന പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ഏ​ഴുവ​രെ സ്വീ​ക​രി​ക്കും.


ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ ന​വം​ബ​ർ 2018ന്‍റെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി 30 മു​ത​ൽ ന​വം​ബ​ർ ഒ​ൻപത് വ​രെ സ​മ​ർ​പ്പി​ക്കും. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ടു​ക​ൾ ന​വം​ബ​ർ 17ന് ​മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം.

പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ

30 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌ട്രോ​ണി​ക്സ്, ജി​യോ​ള​ജി, കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2018) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃപ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ ഏ​ഴു വ​രെ സ്വീ​ക​രി​ക്കും.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു 30ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു 30ന് ​താ​വ​ക്ക​ര ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും അ​പേ​ക്ഷ​ഫീ​സി​ന​ത്തി​ൽ 210 രൂ​പ അ​ട​ച്ച ച​ലാ​ൻ ര​സീ​തു​മാ​യി അ​ന്നേ​ദി​വ​സം രാ​വി​ലെ പ​ത്തി​ന് എ​ത്ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും.