രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി പരീക്ഷാഫലം
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ, സപ്ലിമെന്ററിഏപ്രിൽ 2017) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ 30 വരെ സർവകലാശാലയിൽ സ്വീകരിക്കും.
ഒന്നാം സെമസ്റ്റർ എംസിഎ അപേക്ഷാതീയതി നീട്ടി
ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംസിഎ (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയ്ക്ക് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് വിദ്യാർഥികൾക്ക് പിഴകൂടാതെ 26 വരെയും 160 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബിടെക് പരീക്ഷ
ഡിസംബർ 10ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബിടെക് (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പാർട്ട്ടൈം ഉൾപ്പെടെ2007 അഡ്മിഷൻ മുതൽ) ജൂലൈ 2018 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ ബിഎഡ് ഹാൾടിക്കറ്റ്
26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഡ് നവംബർ 2018 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഒന്നാം സെമസ്റ്റർ പിജി പരീക്ഷാഫലം
പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്, ഹിന്ദി, മ്യൂസിക്, എംഎസ്സി ബയോടെക്നോളജി, മൈക്രൊബയോളജി, മോളിക്യുലാർ ബയോളജി, എൻവയോണ്‍മെന്റൽ സയൻസ്, എംബിഎ, എംഎൽഐഎസ്സി (സിസിഎസ്എസ്റഗുലർ, സപ്ലിമെന്ററിനവംബർ 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്നും എംഎ മ്യൂസിക് പ്രോഗ്രാമിന്റെ അവസാന തീയതി ഡിസംബർ നാലുമാണ്.