മാരുതിക്കു വില്പനയിൽ വർധന
മാരുതിക്കു വില്പനയിൽ വർധന
Saturday, July 3, 2021 4:30 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​ത​​​ക്ക​​​ളാ​​​യ മാ​​​രു​​​തി സു​​​സു​​​ക്കി​​​യു​​​ടെ ജൂ​​​ണ്‍ മാ​​​സ​​​ത്തെ വി​​​ല്പ​​​ന​​​യി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന.​ ജൂ​​​ണി​​​ൽ മൊ​​​ത്തം 1,47,368 യൂ​​​ണി​​​റ്റു​​​ക​​​ൾ വി​​​റ്റ​​​താ​​​യി ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ മാ​​​സം 57,428യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണു വി​​​റ്റു​​​പോ​​​യ​​​ത്.

മു​​​ൻ​​​മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് ജൂ​​​ണി​​​ലെ വി​​​ല്പ​​​ന മൂ​​​ന്നു മ​​​ട​​​ങ്ങി​​​ലേ​​​റെ വ​​​ർ​​​ധി​​​ച്ചു. ര​​​ണ്ടാം ത​​​രം​​​ഗം നേ​​​രി​​​ടാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ച പ്രാ​​ദേ​​​ശി​​​ക ലോ​​​ക്ഡൗ​​​ണു​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും മൂ​​​ലം മേ​​​യി​​​ലെ വി​​​ല്പ​​​ന ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തേ​​​ക്കാ​​​ൾ താ​​​ഴോ​​​ട്ടു​​​പോ​​​യി​​​രു​​​ന്നു.

ജൂ​​​ണി​​​ൽ 126,196 യൂ​​​ണി​​​റ്റു​​​ക​​​ളാ​​ണു ക​​​ന്പ​​​നി ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ വി​​​റ്റ​​​ത്. ക​​​യ​​​റ്റു​​​മ​​​തി :17020 യൂ​​​ണി​​​റ്റു​​​ക​​​ൾ. ഇ​​​തോ​​​ടെ 2021-22 ധ​​​ന​​​ക​​​ര്യ വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ലെ ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വി​​​ല്പ​​​ന 3,53614 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​യി.

അ​​​തേ​​​സ​​​മ​​​യം, ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സ്, വാ​​​റ​​​ന്‍റി സ​​​മ​​​യ​​​പ​​​രി​​​ധി ജൂ​​​ലൈ 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ക​​​ന്പ​​​നി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. ഈ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 15 മു​​​ത​​​ൽ ജൂ​​​ണ്‍ 30വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സ്- വാ​​​റ​​​ന്‍റി കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​ത് ബാ​​​ധ​​​കം.


ഹ്യു​​​ണ്ടാ​​​യി​​​ക്കും വ​​​ർ​​​ധ​​​ന

മും​​​ബൈ: കൊ​​​റി​​​യ​​​ൻ വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹ്യു​​​ണ്ടാ​​​യിയു​​​ടെ ജൂ​​​ണി​​​ലെ മൊ​​​ത്ത വി​​​ല്പ​​​ന മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 103.11 ശ​​​ത​​​മാ​​​ന​​​മു​​​യ​​​ർ​​​ന്ന് 54,474 യൂ​​​ണി​​​റ്റാ​​​യി.

2020 ജൂ​​​ണി​​​ൽ 26820 യു​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ക​​​ന്പ​​​നി വി​​​റ്റ​​​ത്. ജൂ​​​ണി​​​ൽ 40,496 യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ലും അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ 13978 യൂ​​​ണി​​​റ്റു​​​ക​​​ളു​​​മാ​​ണു ക​​​ന്പ​​​നി വി​​​റ്റ​​​ത്. മേ​​​യ് മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ചു​​​ള്ള ജൂ​​​ണി​​​ലെ മൊ​​​ത്ത​​​വി​​​ല​​​പ​​​ന​​​യി​​​ലെ വ​​​ർ​​​ധ​​​ന 77 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.30703 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണു ക​​​ന്പ​​​നി മേ​​​യി​​​ൽ വി​​​റ്റ​​​ത്.