വിശ്വാസവും സന്പത്തും സൃഷ്ടിച്ച് ആക്സിസ് മ്യൂച്വൽ ഫണ്ട്
പുതിയ സ്വകാര്യ ബാങ്കുകൾ സ്ഥാപിക്കുവാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയശേഷം ആദ്യമായി ആരംഭിച്ച ആക്സിസ് ബാങ്ക് സ്പോണ്‍സർ ചെയ്തിരിക്കുന്ന ഫണ്ടാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്. യുടിഐ , എൽഐസി, ജിഐസി, നാഷണൽ ഇൻഷുറൻസ് കന്പനി, ദ ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി, ഒറിയന്‍റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇൻഷുറൻസ് തുടങ്ങിയ കന്പനികൾ ചേർന്ന് പ്രമോട്ടു ചെയ്തതാണ് ആക്സിസ് ബാങ്ക്. റീട്ടെയിൽ, കോർപറേറ്റ് ബാങ്കിംഗ് മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള ബാങ്ക് സ്പോണ്‍സർ ചെയ്തതാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്.

2009-ലാണ് ആക്സിസ് മ്യൂച്വൽ ഫണ്ടിന്‍റെ ആദ്യ പദ്ധതി ആരംഭിച്ചത് അന്നു മുതൽ ദിനംപ്രതി ശക്തമായ വളർച്ചയാണ് ഫണ്ട് നേടി വരുന്നത്. ഒരു ദശകം തികയുന്നതിനു മുന്പേ ആക്സിസ് മ്യൂച്വൽ ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തി 77325 കോടി രൂപയിലെത്തി.

കന്പനിക്ക് 20 ലക്ഷം സജീവ നിക്ഷേപകരുണ്ട്. രാജ്യത്തെ 90ലധികം നഗരങ്ങളിൽ സാന്നിധ്യവുമുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പത്താമത്തെ മ്യൂച്വൽ ഫണ്ടാണ് ആക്സിസ് മ്യൂച്വൽ ഫണ്ട്. വിവിധ വിഭാഗങ്ങളിലായി 50 പദ്ധതികളാണ് ഫണ്ട് പുറത്തിറക്കിയിട്ടുള്ളത്. ഗ്രോത്ത് ഡിവിഡൻഡ്, ഡയറക്ട് പദ്ധതികളും ലഭ്യമാണ്.

മൂന്ന് അടിസ്ഥാന പ്രമാണങ്ങളാണ് ഫണ്ടിനെ നയിക്കുന്നത്. ദീർഘകാലത്തിലുള്ള സന്പത്തു സൃഷ്ടി, ഇടപാടുകാർക്കു പ്രത്യക ശ്രദ്ധ, അവരുമായി ദീർഘകാല ബന്ധം ഉറപ്പിക്കൽ എന്നിവയാണവ.

മറ്റു വാക്കിൽ ഓരോ നിക്ഷേപ തീരുമാനവുമെടുക്കുന്പോൾ കന്പനിയുടെ മുന്പിൽ നിക്ഷേപകർ മാത്രമേയുള്ളു. നിക്ഷേപകരുമായി അവരുടെതന്നെ ഭാഷയിൽ സംസാരിക്കുവാനും കന്പനി പ്രത്യേകം ശ്രദ്ധിക്കുന്നു.

നിക്ഷേപകരിൽ ദീർഘകാല നിക്ഷേപലക്ഷ്യം വളർത്തിയെടുക്കുവാൻ ആക്സിസ് മ്യൂച്വൽ ഫണ്ട് പ്രത്യേകം ശ്രദ്ധിക്കുന്നു.

ആക്സിസ് മ്യൂച്വൽ ഫണ്ടിന്‍റെ ചെയർ പേഴ്സണായി പ്രവർത്തിക്കുന്നത് ശിഖ ശർമയാണ്. ചന്ദ്രേശ് നിഗമാണ് ചീഫ് എക്സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറും. ഫിക്സ്ഡ് ഇൻകം ഫണ്ടുകളുടെ തലവൻ ആർ. ശിവകുമാറാണ്. ദർശൻ കപാഠിയ ആണ് ഇൻവെസ്റ്റ്മെന്‍റ് റിലേഷൻസ് ഓഫീസർ.

മുൻനിര പദ്ധതികൾ

പ്രവർത്തനത്തിന്‍റെ ഒരു ദശകത്തിലേക്ക് എത്തുന്നതേയുള്ളുവെങ്കിലും ആക്സിസ് മ്യൂച്വൽ ഫണ്ട് വളരെപ്പെട്ടെന്നുതന്നെ രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ടു കന്പനികളിലൊന്നായി മാറി. മ്യൂച്വൽ ഫണ്ട് കന്പനികളുടെ പട്ടികയിൽ ഉയർന്ന ഇടം പിടിക്കുവാനുള്ള ശ്രമത്തിലാണ്. ഇന്ന് രാജ്യത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഫണ്ടു ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കു മുന്പിൽ വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ ലഭ്യമാക്കിയിട്ടുണ്ട്.

ഓരോ നിക്ഷേപകന്‍റെയും ആവശ്യത്തിനനുസരിച്ച് ഇക്വിറ്റി, ഡെറ്റ്, ബാലൻസ്ഡ് ഫണ്ടുകൾ ആക്സിസ് മ്യൂച്വൽ ഫണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മ്യൂച്വൽ ഫണ്ടുകൾ വാങ്ങുവാനും കന്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. എസ്ഐപി സ്കീമും ലഭ്യമാണ്.

ഫണ്ടിന്‍റെ ആറു പദ്ധതികളിൽ ഓട്ടോമാറ്റിക് എൻകാഷ്മെന്‍റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനുസരിച്ച് നിക്ഷേപകർക്ക് നിശ്ചിത ശതമാനം യൂണിറ്റുകൾ പ്രതിമാസാടിസ്ഥാനത്തിൽ റിഡീം ചെയ്യാം. ആക്സിസ് ഡൈനാമിക്സ് ഇക്വിറ്റി ഫണ്ട്, ആക്സിസ് ഇക്വിറ്റി സേവർ, ആക്സിസ് ട്രിപ്പിൾ അഡ്വാന്‍റേജ് ഫണ്ട്, ആക്സിസ് റെഗുലർ സേവനർ ഫണ്ട്, ആക്സിസ് സ്ട്രാറ്റജിക് ബോണ്ട് ഫണ്ട്, ആക്സിസ് ക്രെഡിറ്റ് റിസ്ക് ഫണ്ട് എന്നിവയുടെ യൂണിറ്റുകളാണ് റിഡീം ചെയ്യാൻ സാധിക്കുക.

നിലവിലുള്ള നിക്ഷേപകർക്കും പുതിയ നിക്ഷേപകർക്കും എവിടെനിന്നും ഏതു സമയത്തും ഇടപാടു നടത്താൻ സഹായിക്കുന്ന ആക്സിസ് മ്യൂച്വൽ ഫണ്ട് ഈസി ആപ് കന്പനി പുറത്തിറക്കിയിട്ടുണ്ട്.

ആക്സിസ് മ്യൂച്വൽ ഫണ്ടിൽനിന്നുള്ള ആദ്യത്തെ ഫണ്ടാണ് ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്. ഇഎൽഎസ്എസ് ആണിത്. ഫണ്ട് പ്രവർത്തനം തുടങ്ങിയതു മുതൽ 19.15 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. അതായത് 2009-ൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 4,06,212 രൂപയായി വളർന്നു. എട്ടര വർഷംകൊണ്ട് തുക നാലിരട്ടിയായി വളർന്നു.

ആക്സിസ് മ്യൂച്വൽ ഫണ്ടിന്‍റെ മുൻനിര മ്യൂച്വൽ ഫണ്ട് പദ്ധതികൾ

മുൻനിര ഇക്വിറ്റി ഫണ്ടുകൾ:
ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്
(ഇഎൽഎസ്എസ്; തുടക്കം 2009; വാർഷിക റിട്ടേണ്‍ 19.15 ശതമാനം)
ആക്സിസ് ബ്ലൂചിപ് ഫണ്ട് (ലാർജ് കാപ്,
തുടക്കം 2010; വാർഷിക റിട്ടേണ്‍ 13.0 ശതമാനം )
ആക്സിസ് ഫോക്കസ്ഡ് 25 ഫണ്ട് (മൾട്ടി കാപ്;
തുടക്കം 2012; വാർഷിക റിട്ടേണ്‍ 19.15 ശതമാനം)
ആക്സിസ് മിഡ്കാപ് ഫണ്ട് (മിഡ്കാപ് കാപ്,
തുടക്കം 2011; വാർഷിക റിട്ടേണ്‍ 18.79 ശതമാനം)
മുൻനിര ബാലൻസ്ഡ് ഫണ്ടുകൾ:
ആക്സിസ് ചിൽഡ്രൻസ് ഗിഫ്റ്റ് (ഇക്വിറ്റി ഹൈബ്രിഡ്: തുടക്കം 2015; വാർഷിക റിട്ടേണ്‍ 11.05 ശതമാനം)
ആക്സിസ് റെഗുലർ സേവർ ഫണ്ട് (ഡെറ്റ് ഒറിയന്‍റഡ്: തുടക്കം 2010; വാർഷിക റിട്ടേണ്‍ 8.38 ശതമാനം)
ആക്സിസ് ട്രിപ്പിൾ അഡ്വാന്‍റേജ് ഫണ്ട്
(മൾട്ടി അസറ്റ് അലോക്കേഷൻ: തുടക്കം 2010;
വാർഷിക റിട്ടേണ്‍ 8.63 ശതമാനം)
മുൻനിര ഡെറ്റ് ഫണ്ടുകൾ:
ആക്സിസ് ബാങ്കിംഗ് ആൻഡ് പിഎസ്യു ഡെറ്റ് ഫണ്ട്
(ഡെറ്റ്- ബാങ്കിംഗ്, പിഎസ്യു: തുടക്കം 2012;
വാർഷിക റിട്ടേണ്‍ 8.29 ശതമാനം)
ആക്സിസ് ഡൈനാമിക് ബോണ്ട് ഫണ്ട് (ഡെറ്റ് ; തുടക്കം 2011; വാർഷിക റിട്ടേണ്‍ 8.22 ശതമാനം).
ആക്സിസ് ലിക്വിഡ് ഫണ്ട് (ലിക്വിഡ്; തുടക്കം 2009; വാർഷിക റിട്ടേണ്‍ 7.98ശതമാനം).
ആക്സിസ ട്രഷറി അഡ്വാന്‍റേജ് ഫണ്ട്
(ഡെറ്റ്്-ലോ ഡ്യൂറേഷൻ; തുടക്കം 2010;
വാർഷിക റിട്ടേണ്‍ 7.59 ശതമാനം).