മുൻ ഉടമസ്ഥതയിലുള്ള ഈ കാറുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് മുമ്പ് 175-പോയന്റ് ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുന്നു.
കിയ ഇന്ത്യയെക്കുറിച്ച് 2017 ഏപ്രിലിൽ അനന്തപുർ ജില്ലയിൽ ഒരു പുതിയ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരുമായി കിയ ഇന്ത്യ ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 2019 ഓഗസ്റ്റിൽ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ച കിയയ്ക്ക് 3,00,000 യൂണിറ്റ് വാർഷിക ഉത്പാദന ശേഷിയുണ്ട്.
2021 ഏപ്രിലിൽ, കിയ ഇന്ത്യ അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് അനുസൃതമായി, നൂതന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പിന്തുണയോടെ ഉപഭോക്താക്കൾക്ക് അർത്ഥവത്തായ അനുഭവങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള "പ്രചോദിപ്പിക്കുന്ന പ്രസ്ഥാനം' എന്ന നിലയിൽ, സ്വയം പുനർരൂപകൽപ്പന ചെയ്തു.
പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് കീഴിൽ പുതിയ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനുള്ള വഴികൾ കണ്ടെത്താനും കൂടുതൽ ആകാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഉപഭോക്താക്കളെ പ്രചോദിപ്പിക്കാനും കിയ തയാറായി.
ഇതുവരെ കിയ ഇന്ത്യ ഇന്ത്യൻ വിപണിയിൽ അഞ്ച് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട് - സെൽറ്റോസ്, കാർണിവൽ, സോനെറ്റ്, കാരൻസ്, ഇവി6 എന്നിവയാണ് അവ. ഒരു ദശലക്ഷത്തിലധികം ആഭ്യന്തര വിൽപ്പനയും 2.5 ലക്ഷത്തിലധികം കയറ്റുമതിയും ഉൾപ്പെടെ, കിയ ഇന്ത്യ അനന്തപൂർ പ്ലാന്റിൽ നിന്ന് ഏകദേശം 1.3 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്തു.
ഇന്ത്യൻ റോഡുകളിൽ നാലു ലക്ഷത്തിലധികം കണക്റ്റഡ് കാറുകളുള്ള, രാജ്യത്തെ കണക്റ്റ് ചെയ്ത കാർ പ്രമുഖരിൽ ഒന്നാണ് കിയ. 256 നഗരങ്ങളിലായി 588 ടച്ച് പോയന്റുകളുടെ വ്യാപകമായ ശൃംഖലയുള്ള ബ്രാൻഡ് രാജ്യത്തുടനീളം അതിന്റെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.