ഏത് തരം യാത്രയ്ക്കും ലഗേജിനും അനുയോജ്യമായ തരത്തില്‍ മികച്ച റേറ്റിംഗുള്ള വാഹനദാതാക്കളില് നിന്നുള്ള എസ്യുവി, സെഡാന്, ഹാച്ച്ബാക്ക് എന്നിവയും ഇലക്ട്രിക് വാഹനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
പേപ്പറുകള്‍ പാടെ ഒഴിവാക്കി ഡ്രൈവിംഗ് ലൈസന്‍സും തിരിച്ചറില്‍ കാര്‍ഡും ഒപ്പം ഒരു സെല്‍ഫിയും അപ്ലോഡ് ചെയ്താല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വൈബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും സൂം കാര്‍ ബുക്ക് ചെയ്യാം. എട്ട് മണിക്കൂര്‍ മുതല്‍ ദീര്‍ഘദൂര യാത്രയ്ക്ക് വരെ അനുയോജ്യമായ പ്ലാനുകളുണ്ട്.
സൂം കാറിന്റെ കീ ലെസ് അക്സസ് സംവിധാനം വഴി ഒരു ജീവനക്കാരന്റെ സഹായമില്ലാതെ മൊബൈല്‍ ആപ്പ് വഴി വാഹനം പിക്ക്അപ്പ്, ഡ്രോപ്പ് ഓഫ് ഉള്‍പ്പടെ ചെയ്യാനും സാധിക്കും. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുതല്‍ എട്ട് മണിക്കൂര്‍ മുന്‍പ് വരെ ഈ സേവനം ബുക്ക് ചെയ്യാം.
എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഓരോ യാത്രക്കാര്‍ക്കും വ്യക്തിഗത അനുഭവം നല്കുന്നതില് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.