വെ​ക്കേ​ഷ​ൻ മോ​ഡ്, ലി​ങ്ക്ഡ് അ​ക്കൗ​ണ്ട്: വാ​ട്സാ​പ് പ​ണി​പ്പു​ര​യി​ൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ വാ​​​​ട്സാ​​​​പ്പി​​​​ന്‍റെ പ​​​​ണി​​​​പ്പു​​​​ര​​​​യി​​​​ൽ ര​​​​ണ്ടു പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ളൊ​​​​രു​​​​ങ്ങു​​​​ന്നു. വെ​​​​ക്കേ​​​ഷ​​​​ൻ​​​​മോ​​​​ഡ്, ലി​​​​ങ്ക്ഡ് അ​​​​ക്കൗ​​​​ണ്ട്സ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന പു​​​​ത്ത​​​​ൻ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.

അ​​​​ടു​​​​ത്തി​​​​ടെ ക​​​​ന്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സൈ​​​​ല​​​​ന്‍റ് മോ​​​​ഡ് ഫീ​​​ച്ച​​​റി​​​ന്‍റെ ഒ​​​​രു പ​​​​ടി​​​​കൂ​​​​ടി​ക​​​​ട​​​​ന്ന ഫീ​​​​ച്ച​​​​റാ​​​​ണ് വെ​​​​ക്കേ​​​​ഷ​​​​ൻ മോ​​​​ഡ് എ​​​​ന്നാ​​​​ണ് വാ​​​​ബീ​​​​റ്റ ഇ​​​​ൻ​​​​ഫോ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. മ്യൂ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ചാ​​​​റ്റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ മ​​​​റ​​​​യ്ക്കാ​​നു​​​​ള്ള ഫീ​​​​ച്ച​​​​റാ​​​​ണ് സൈ​​​​ല​​​​ന്‍റ് മോ​​​​ഡ്. മ്യൂ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ള്ള കോ​​​​ണ്‍​ടാ​​​​ക്ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ചാ​​​​റ്റു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം പു​​​​തി​​​​യ വെ​​​​ക്കേ​​​​ഷ​​​​ൻ മോ​​​​ഡി​​​​ലു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു കേ​​​​ൾ​​​​ക്കു​​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ഫേ​​​​സ്ബു​​​​ക്ക്, ട്വി​​​​റ്റ​​​​ർ, ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​മാ​​​​യി വാ​​​​ട്സാ​​​​പ് അ​​​​ക്കൗ​​​​ണ്ട് ലി​​​​ങ്ക് ചെ​​​​യ്യാ​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ലി​​​​ങ്ക്ഡ് അ​​​​ക്കൗ​​​​ണ്ട് ഫീ​​​​ച്ച​​​​ർ എ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. വാ​​​​ട്സാ​​​​പ് ബി​​​​സി​​​​ന​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ൽ വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ ലി​​​​ങ്ക്ഡ് അ​​​​ക്കൗ​​​​ണ്ട് ഫീ​​​​ച്ച​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വൈ​​​കാ​​​തെ​​​ത​​​ന്നെ ര​​​ണ്ടു ഫീ​​​ച്ച​​​റു​​​ക​​​ളും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ലെ​​​ത്തു​​​മെ​​​ന്നും വാ​​​ബീ​​​റ്റ ഇ​​​ൻ​​​ഫോ റി​​​പ്പോ​​​ർ​​​ട്ടു​​​ ചെ​​​യ്യു​​​ന്നു.