ടിവിഎസ് എൻടോർക്ക്
എൻജിൻ പെർഫോമൻസ് , യാത്രാസുഖം, ഫീച്ചറുകൾ , നിർമാണ നിലവാരം, രൂപഭംഗി, സാങ്കേതികവിദ്യ എന്നിവയിലെ ല്ലാം മറ്റു സ്കൂട്ടറുകളെ ക്കാൾ ഒരു പടി മുന്നിലാണ് എൻടോർക്ക് 125. സ്മാർട്ട് കണക്ട് ഫീച്ചറാണ് എൻടോർക്ക് 125 ന്‍റെ മുഖ്യ സവിശേഷത.

ബ്ലൂടൂത്തിന്‍റെ സഹായത്തോടെ സ്മാർട്ട്ഫോണിനെ സ്കൂട്ടറിന്‍റെ ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് ക്ലസ്റ്ററുമായി ബന്ധിപ്പിക്കാം.ശേഷം നാവിഗേഷനും കാൾ വിവരങ്ങളും ഡിജിറ്റൽ ഡിസ്പ്ലേയിൽ കാണാം. യുഎസ്ബി ചാർജർ, എക്സ്ടേണൽ ഫ്യുവൽ ഫില്ലർ ക്യാപ് ( സീറ്റ് ഉയർത്താതെ പെട്രോൾ നിറയ്ക്കാം), പാസ് ലൈറ്റ് സ്വിച്ച് , ഫ്രണ്ട് ഡിസ്ക് ബ്രേക്ക് എന്നിവയും ഫീച്ചറുകളിൽ പെടുന്നു.


സീറ്റിനടിയിൽ 22 ലിറ്റർ സംഭരണസ്ഥലമുണ്ട്. എൻടോർക്ക് 125 ന്‍റെ 124.8 സിസി, സിംഗിൾ സിലിണ്ടർ എൻജിന് 9.3 ബിഎച്ച്പി-10.50 എൻഎം ആണ് ശേഷി. മണിക്കൂറിൽ 95 കിലോ മീറ്റർ വരെ വേഗമെടുക്കാൻ എൻടോർക്കിനു കഴിയും. ഭാരം 116.1 കിലോഗ്രാം.ഗ്രൗണ്ട് ക്ലിയറൻസ് 155 മില്ലി മീറ്റർ. കന്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് ലിറ്ററിന് 48 കിലോമീറ്റർ