ഇലക്‌ട്രിക് കാറുകളെങ്കിലും ശബ്ദം നിർബന്ധം
ഇലക്‌ട്രിക് കാറുകളെങ്കിലും  ശബ്ദം നിർബന്ധം
Wednesday, July 3, 2019 4:34 PM IST
ബ്ര​​സ​​ൽ​​സ്: ശ​​ബ്ദ-​​വാ​​യു മ​​ലി​​നീ​​ക​​ര​​ണം ഒ​​ഴി​​വാ​​ക്കാ​​ൻ ലോ​​ക​​രാ​​ഷ്‌​​ട്ര​​ങ്ങ​​ൾ ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്പോ​​ൾ പു​​തി​​യ നി​​ബ​​ന്ധ​​ന​​യു​​മാ​​യി യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ രം​​ഗ​​ത്ത്. പു​​തു​​താ​​യി വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക്/​​ഹൈ​​ബ്രി​​ഡ് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ശ​​ബ്ദ​​മു​​ണ്ടാ​​യി​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ബ​​ന്ധ​​ന. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക ഉ​​പ​​ക​​ര​​ണം വാ​​ഹ​​ന​​ത്തി​​ൽ ഘ​​ടി​​പ്പി​​ച്ചി​​രി​​ക്ക​​ണം. ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ശ​​ബ്ദ​​മി​​ല്ലാ​​ത്തി​​നാ​​ൽ കാ​​ൽ​​ന​​ട​​ യാ​​ത്ര​​ക്കാ​​ർ​​ക്കും സൈ​​ക്കി​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്കും ഭീ​​ഷ​​ണി​​യാ​​കു​​ന്നു എ​​ന്ന ബോ​​ധ്യ​​മാ​​ണ് തീ​​രു​​മാ​​ന​​ത്തി​​നു പി​​ന്നി​​ൽ.

മ​​ണി​​ക്കൂ​​റി​​ൽ 19 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ താ​​ഴെ സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ശ​​ബ്ദം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന അ​​ക്കോ​​സ്റ്റി​​ക് വെ​​ഹി​​ക്കി​​ൾ അ​​ല​​ർ​​ട്ട് സി​​സ്റ്റം (എ​​വി​​എ​​എ​​സ്) വേ​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം. കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​ർ​​ക്ക്, പ്ര​​ത്യേ​​കി​​ച്ച് കാ​​ഴ്ചപ​​രി​​മി​​ത​​ർ​​ക്ക് വാ​​ഹ​​നം വരുന്നതു തി​​രി​​ച്ച​​റി​​യാ​​ൻവേ​​ണ്ടി​​യാ​​ണി​​ത്. 56-75 ഡെ​​സി​​ബെ​​ലി​​നു​​ള്ളി​​ലു​​ള്ള കൃ​​ത്രി​​മ ശ​​ബ്ദ​​മാ​​യി​​രി​​ക്ക​​ണം വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു ന​​ല്കേ​​ണ്ട​​ത്.


2021 മു​​ത​​ൽ വി​​പ​​ണി​​യി​​ലി​​റ​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​ണ് ഈ ​​സം​​വി​​ധാ​​നം നി​​ർ​​ബ​​ന്ധ​​മു​​ള്ള​​ത്. പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മ​​ല്ല, നി​​ല​​വി​​ൽ നി​​ര​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ഈ ​​നി​​ബ​​ന്ധ​​ന ബാ​​ധ​​ക​​മാ​​ണ്.

യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ നീ​​ക്ക​​ത്തെ ചി​​ല സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ സ്വാ​​ഗ​​തം ചെ​​യ്തു. എ​​ന്നാ​​ൽ, എ​​ല്ലാ വേ​​ഗ​​ത്തി​​ലും ശ​​ബ്ദം നി​​ർ​​ബ​​ന്ധ​​മാ​​ക്ക​​ണ​​മെ​​ന്ന് സം​​ഘ​​ട​​ന​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.