റോയൽ എൻഫീൽഡ് ക്ലാസിക് 350എസ് വിപണിയിൽ
Tuesday, September 17, 2019 3:50 PM IST
ചെന്നൈ: റോയൽ എൻഫീൽഡ് ക്ലാസിക് 350 എസ് മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രധാനമായും ബ്ലാക്ക് തീമിൽ അവതരിപ്പിച്ച വാഹനത്തിന് മെർക്കുറി സിൽവർ, പ്യുവർ ബ്ലാക്ക് എന്നിങ്ങനെ രണ്ടു കളർസ്കീമാണുള്ളത്.
സിംഗിൾ ചാനൽ എബിഎസ് ഉള്ള വാഹനത്തിന് 1.45 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) വില. മുൻഗാമിയായ ക്ലാസിക് 350നെ അപേക്ഷിച്ച് വിലയിൽ 9000 രൂപ കുറവുണ്ട്.
എൻജിൻ, മഡ്ഗാർഡുകൾ, മിറർ സ്റ്റോക്സ്, സ്പോക് റിമ്മുകൾ എന്നിവയെല്ലാം കറുപ്പിലേക്കു മാറിയിട്ടുണ്ട്. 246 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എൻജിൻ 19.8 ബിഎച്ച്പി പവറിൽ 28 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും.