സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ടാറ്റയുടെ നെക്സോൺ ഇവി
Saturday, October 5, 2019 3:16 PM IST
മുംബൈ: സിപ്ട്രോൺ സാങ്കേതികവിദ്യയിൽ ആദ്യത്തെ നെക്സോൺ ഇവി വൈകാതെ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കും. പേഴ്സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ നടപ്പു സാമ്പത്തികവർഷംതന്നെ പുതിയ ഇലക്ട്രിക് നെക്സോൺ വിപണിയിലെത്തും.
സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ എന്നിവരുമായി ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവിക്കായി കൈകോർത്തിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ വാഹനത്തിൽ സഞ്ചരിച്ച് അവർ തങ്ങളുടെ അനുഭവം വാഹനപ്രേമികളുമായി പങ്കുവയ്ക്കും.
പൂർണമായി ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന നെക്സോൺ ഇവി 15 - 17 ലക്ഷം രൂപ വിലയിലായിരിക്കും വിപണിയിലെത്തുക.