മോട്ടോർസൈക്കിളുമായി ജാവ
Friday, November 29, 2019 3:24 PM IST
ജാവ മോട്ടോർസൈക്കിളിന്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് ക്ലാസിക്ക് ലെജൻഡ്സ് ജാവ 90-ാം വാർഷിക എഡിഷൻ’ ഇന്ത്യയിൽ അവതരിപ്പിച്ചു. 1929ലാണ് ഫ്രാന്റിസെക് ജാനെസെക് മുൻ ചെക്കോസ്ലാവാക്യയിൽ ജാവ മോട്ടോർസൈക്കിൾ സ്ഥാപിച്ചതും ജാവ 500 ഒഎച്ച് വിക്ക് രൂപം നൽകിയതും.
പ്രത്യേക എഡിഷന്റെ 90 യൂണിറ്റുകൾ മാത്രമാണ് ഇറക്കുന്നത്. ജാവ 500 ഒഎച്ച് വിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രത്യേക വാർഷിക കളർ സ്കീമായിരിക്കും സവിശേഷത.തൊണ്ണൂറാം വാർഷികം പ്രമാണിച്ച് ഇന്ധന ടാങ്കിൽ സീരിയൽ നന്പറിനൊപ്പം പ്രത്യേക വാർഷിക ചിഹ്നവും കാണും.
ജാവയ്ക്ക് 1,64,000 രൂപയും ജാവ ഫോർട്ടി ടുവിന് 1,55,000 രൂപയുമാണ്. ഡ്യുവൽ ചാനൽ എബിഎസ് വേരിയന്റുകൾക്ക് 1,72,942 രൂപയും 1.63,942 രൂപയുമാണ്.
ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ 15 മുതൽ ജാവ ഡീലർഷിപ്പുകളിൽ പ്രദർശനത്തിനുണ്ടാകും. ജാവ മോഡലുകൾ ബുക്ക് ചെയ്യുന്നതിൽ സജീവമായിട്ടുള്ളവർക്കും 22ന് അർധരാത്രിക്ക് മുന്പ് ബുക്ക് ചെയ്യുന്നവർക്കും ഇത് സ്വന്തമാക്കാൻ അവസരമുണ്ടാകും. ഏറ്റവും അടുത്തുള്ള ഡീലർഷിപ്പിൽ ചെന്ന് മോട്ടോർസൈക്കിളിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചാൽ മതി.
നറുക്കെടുപ്പ് ലഭിക്കാത്ത ഉപഭോക്താവ് ഓട്ടോമാറ്റിക്കായി ഒറിജിനൽ ബുക്കിംഗ്് നിരയിലേക്കും മോഡലിലേക്കും മാറും. തെരഞ്ഞെടുക്കപ്പെട്ടാൽ ഉടനെ തന്നെ അവരവരുടെ സ്ഥലത്ത് മോട്ടോർസൈക്കിൾ ലഭ്യമാക്കും.മോട്ടോർസൈക്കിളിന്റെ സാങ്കേതിക വശങ്ങളിൽ മാറ്റമൊന്നും ഇല്ല.