ഹ്യൂണ്ടായ് കോന ഗിന്നസ് ബുക്കിലേക്ക്
Tuesday, January 21, 2020 3:35 PM IST
കൊച്ചി: ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഇലക്ട്രിക് എസ്യുവിയായ കോന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ. പൂർണമായും ഇന്ത്യയിൽ നിർമിച്ച കാറാണിത്.
5731 മീറ്റർ ഉയരമുള്ള ടിബറ്റിലെ സവൂല പാസിൽ കാർ സുഗമമായി ഓടിച്ചെത്തിയാണ് പുതിയ റിക്കാർഡ് സ്ഥാപിച്ചത്. മുന്പ് ഒരു ഇലക്ട്രിക് കാർ സ്ഥാപിച്ച 5715.28മീറ്റർ എന്ന റിക്കാർഡാണ് കോന തകർത്തതെന്ന് എംഡിയും സിഇഒയുമായ എസ്.എസ്. കിം അറിയിച്ചു.