പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം
പ്രൊജക്ട് റിപ്പോര്‍ട്ട്  എങ്ങനെ തയ്യാറാക്കാം
ഒരുസംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിവിധ രീതികള്‍ ഉണ്ട്. എന്നാല്‍ അതിന്‍റെ പൂര്‍ണതയ്ക്ക് താഴെ പറയുന്ന ഘടകങ്ങളെ ഉചിതമായും സമഗ്രമായും ഉള്‍െക്കാണ്ട് വിശദീകരിക്കേണ്ടതുണ്ട്

തിരഞ്ഞെടുത്ത പ്രൊജക്ടിന് ആമുഖം:
ആമുഖത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കണം.
1. നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന ഉത്പന്നം
2. നിങ്ങളുടെ പ്രദേശത്തോ രാജ്യത്തോ ആ ഉത്പന്നത്തിന്‍റെ ഉപയോഗം
3. നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രദേശത്ത് ആ ഉത്പന്നത്തിന് ഭാവിയില്‍ ഉണ്ടാകാവുന്ന ആവശ്യവും താല്പര്യവും
4. ഉത്പന്നത്തിന്‍റെ സംഭരണവും ആവശ്യവും കാണിക്കുന്ന ലഘു വിവരണം
5. ഉത്പന്നം തിരഞ്ഞെടുക്കാനുള്ള കാരണം
6. ഉത്പന്നം ഒരു ഇറക്കുമതി ബദലാണോ അല്ലെങ്കില്‍ കയറ്റുമതി ചെയ്യാവുന്നതോ ആണോ എന്ന വിവരങ്ങള്‍
7. വാണിജ്യസംബന്ധമായ വിജയ സാധ്യത എന്നീ വിവരങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ്.

സംരഭകന്‍റെ വിവരങ്ങള്‍

1. സംരഭകന്‍റെ വ്യക്തിഗത വിവരങ്ങള്‍, പേര്, മേല്‍വിലാസം, വയസ്സ്, കുടുംബ പശ്ചാത്തലം മുതലായവ
2. വിദ്യാഭ്യാസ യോഗ്യത
3. മുന്‍ ജോലി പരിചയം, പ്രത്യേക പരിശീലനമോ കഴിവുകളോ, തുടങ്ങിയ മറ്റു പ്രസക്തമായ വിവരങ്ങള്‍.

മാര്‍ക്കറ്റ് സര്‍വേയുടെ പ്രാധാന്യം

സംരഭകന്‍ ഉത്പാദനം നടത്താനുദ്ദേശിക്കുന്ന ഉത്പന്നത്തിന്‍റെ വിശദമായ വിപണി സാധ്യത പഠനം നടത്തേണ്ടത് അനിവാര്യമാണ്. അതുവഴി ഉത്പന്നത്തിന്‍റെ ഉത്പാദനം അല്ലെങ്കില്‍ നിര്‍മ്മാണം തുടങ്ങേണ്ടതിന്‍റെ ആവശ്യവും കാരണവും സാധൂകരിക്കപ്പെടുന്നു.


ഉള്‍പ്പെടുത്തേണ്ടവ

1. മാര്‍ക്കറ്റ് സര്‍വേയില്‍ ഈ തലത്തില്‍ ഉണ്ടാകാവുന്ന എതിരാളികള്‍
2. അവശ്യ യന്ത്ര സാമഗ്രികള്‍, അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍, വരുംകാല ആവശ്യങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയിരിക്കണം
3. സംരംഭത്തിന്‍റെ സ്വത്വം വെളിവാക്കുന്നതിന് ഇതിനെ ഒരു ചാര്‍ട്ട് അല്ലെങ്കില്‍ പട്ടിക രൂപത്തില്‍ പ്രതിപാദിക്കാവുന്നതാണ്
4. വരുംകാല ഉപഭോക്താക്കള്‍, യന്ത്ര സാമഗ്രികള്‍, അസംസ്‌കൃത വസ്തുക്കള്‍ മുതലായവയുടെ വിതരണക്കാര്‍ എന്നിവരില്‍ നിന്നും ഉള്ള എഴുത്തുകളോ രേഖകളോ ഉണ്ടായിരിക്കുന്നത് റിപ്പോര്‍ട്ടിന്‍റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും.

യൂണിറ്റിന്‍റെ കരടു രൂപം

1) കമ്പനിയുടെ ഉദ്ദേശിക്കുന്ന ഘടന: പ്രൊപ്പറൈറ്റര്‍ഷിപ്പ്, പാര്‍ട്ണര്‍ഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മുതലായവ
2) ഒരു പ്രത്യേക പ്രദേശം തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍
3) ഫാക്ടറി ഷെഡിന്‍റെ വിശദാംശങ്ങള്‍.. വാടക, റെഡി ടു യൂസ്, സ്വന്തം വസ്തു തുടങ്ങിയ വിവരങ്ങള്‍
4) മൊത്തം പ്രദേശത്തിന്‍റെ വിപുലീകരണ വ്യവസ്ഥയുടെ വിശദാംശങ്ങള്‍
5) ഫാക്ടറിയുടെ വൈദ്യുതീകരണത്തിന്‍റെ വിശദാംശങ്ങള്‍
6) പ്ലാന്‍റിന്‍റെ കരടു രൂപം
7) സ്ഥലം, കെട്ടിടം ഇവയുടെ പ്രതീക്ഷിക്കുന്ന വില

ശ്രീജിത്ത് മോഹന്‍
ബിസിനസ് കണ്‍സള്‍ട്ടന്‍റ്
ഫോണ്‍: 9895780281