കാന്‍സറിനെതിരേ സുരക്ഷയൊരുക്കാന്‍ ഇന്‍ഷ്വറന്‍സ്
കാന്‍സറിനെതിരേ  സുരക്ഷയൊരുക്കാന്‍  ഇന്‍ഷ്വറന്‍സ്
Saturday, April 11, 2020 3:52 PM IST
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടാക്കുന്ന രണ്ടാമത്തെ കാരണമാണ് കാന്‍സര്‍. ഒന്നാം സ്ഥാനത്തു ഹൃദ്രോഗമാണ്. ഈ സമയം വരെ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങള്‍ക്കിടയിലും അജയ്യമായി തുടരുകയായിരുന്നു കാന്‍സര്‍. എന്നാല്‍, നേരത്തെ കണ്ടു പിടിച്ചാല്‍ കാന്‍സറിനെ മെരുക്കുവാന്‍ കഴിയുമെന്നു കാലവും വേഗത്തിലുള്ള ശാസ്ത്രീയ വളര്‍ച്ചയും തെളിയിച്ചിരിക്കുകയാണ്. ഏറ്റവും അത്യാധുനിക രോഗനിര്‍ണയവും കാന്‍സര്‍ ചികിത്സ സൗകര്യങ്ങളുമെല്ലാം ലഭ്യമാണെങ്കിലും കാന്‍സര്‍ രോഗികളിലും അവരുടെ ബന്ധുക്കളിലും ഇതുണ്ടാക്കുന്ന വേദനാജനകമായ അനുഭവങ്ങളും വൈകാരിക-സാമ്പത്തിക പ്രത്യാഘാതങ്ങളും മറന്നു കൂടാ.

ചെയ്യാവുന്നത് എന്തൊക്കെ

ജീവനുതന്നെ ഭീഷണിയാകുന്ന രോഗങ്ങള്‍ക്കു വേഗം കീഴടങ്ങുന്ന രീതിയിലേക്ക്, ജീവിതശൈലി മാറ്റവും പരിസ്ഥിതി നാശവുമൊക്കെ നമ്മെ മാറ്റിയിരിക്കുകയാണ്. ഇന്ന് 30-70 വയസ് പ്രായത്തില്‍ സംഭവിക്കുന്ന 71 ശതമാനം മരണവും കാന്‍സര്‍ മൂലമാണ്. ഏതൊരു കാന്‍സറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഗൗരവമായ സംഗതി അത് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത് വളരെ താമസിച്ചായിരിക്കുമെന്നതാണ്. ഈ സാഹചര്യത്തില്‍ കാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ ഒരാള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം കാന്‍സറിനെ ആകര്‍ഷിക്കുന്ന വസ്തുക്കളില്‍നിന്നു വിട്ടുമാറിനിന്ന് ആരോഗ്യകരമായ ജീവിതം നയിക്കുകയെന്നതാണ്. പതിവായി വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, മദ്യം, പുകയില എന്നിവ ഉപേക്ഷിക്കുക എന്നതിനൊപ്പം നല്ലൊരു കാന്‍സര്‍ പോളിസിയും എടുക്കുക എന്നതു കൂടിയാണ്. ഇവ വഴി ഉയര്‍ന്നുവരുന്ന കാന്‍സര്‍ ഭീഷണിക്കെതിരേ പൊരുതാം.

ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല

ഇന്ത്യയില്‍ രണ്ടു സ്ത്രീകളില്‍ ഒരാള്‍ക്ക് സ്താനര്‍ബുദം കണ്ടുപിടിക്കുന്നുണ്ട്; ഏതാണ്ട് 2500ലധികം പേര്‍ പുകയിലുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ പ്രതിദിനം മരണമടയുന്നുണ്ട്. സെര്‍വിക്കല്‍ കാന്‍സര്‍ മൂലം പ്രതിദിനം ഒരു സ്ത്രീയെങ്കിലും മരണമടയുന്നു. ചുരുക്കത്തില്‍ ദൈനംദിന ജീവിതത്തിലെ കാന്‍സറിന്‍റെ വ്യാപ്തിയുടെ ഉത്തരമാണ് ഈ അക്കങ്ങള്‍. രോഗം പിടിപ്പെട്ടവരില്‍ കാന്‍സറിന്‍റെ വളരെ കുറച്ച് ഇനങ്ങളാണ് മെഡിക്കല്‍ പഠനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വന്‍കുടല്‍, ശ്വാസകോശം, സ്തനം, ആമാശയം, പ്രോസ്റ്ററേറ്റ് തുടങ്ങിയ കാന്‍സറുകളാണ് പൊതുവേ കാണുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറുകളും ഇവയാണ്.

കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയും ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള ചെലവ് കുത്തനെ ഉയരുകയും ചെയ്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന്‍റെ ജീവിതസമ്പാദ്യം മുഴുവന്‍ കാര്‍ന്നെടുക്കുന്ന വിധത്തില്‍ ചികിത്സാച്ചെലവുകള്‍ ഉയര്‍ന്നിരിക്കുന്നു. ഈ രോഗത്തിനു വിദേശത്താണ് ചികിത്സിക്കുന്നതെങ്കില്‍ അതിന്‍റെ ചെലവ് ഇന്ത്യയിലേക്കാളും വരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഈ രോഗത്തിനെതിരേയുള്ള സാമ്പത്തികമായ പോരാട്ടത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് കാന്‍സര്‍ ഇന്‍ഷ്വറന്‍സ് പ്ലാന്‍.


അത്യാവശ്യമായ പോളിസികളിലൊന്ന്

കാന്‍സര്‍ രോഗം കണ്ടുപിടിച്ചാല്‍ പോളിസി ഉടമയ്ക്ക് സാമ്പത്തികമായി പിന്തുണ നല്‍കുന്ന പ്രത്യേക പോളിസികളാണ് കാന്‍സര്‍ ഇന്‍ഷ്വറന്‍സ്. സാധാരണ ചികിത്സയുമായി ബന്ധപ്പെട്ട നിരവധി ചെലവുകള്‍ കാന്‍സര്‍ കേന്ദ്രീകൃത പോളിസി കവര്‍ ചെയ്യുന്നുണ്ട്. ആശുപത്രിവാസം, കീമോതെറാപ്പി, റേഡിയേഷന്‍, ശസ്ത്രക്രിയ, രക്തം നല്‍കല്‍, നഴ്‌സിംഗ് ശുശ്രൂഷ, മരുന്നുകളുടെ ചെലവ് തുടങ്ങിയവയെല്ലാം ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നു. കാന്‍സര്‍ രോഗം കണ്ടുപിടിച്ചാല്‍, ആശുപത്രിച്ചെലവുകള്‍ കണക്കിലെടുക്കാതെ തന്നെ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിയില്‍ സം അഷ്വേഡ് തുക നല്‍കുന്നു.

പോളിസി ഉടമയ്ക്ക് ആ തുക ഇഷ്ടമുള്ളതുപോലെ വിനിയോഗിക്കാം. കാന്‍സര്‍ ചരിത്രം കുടുംബത്തിലുള്ളവര്‍, കാന്‍സര്‍ പോളിസി എടുക്കുന്നത് എന്തുകൊണ്ടും അഭികാമ്യമായ കാര്യമാണ്. ജീവിതശൈലി, പരിസ്ഥിതി മാറ്റം, മറ്റു കാരണങ്ങള്‍ തുടങ്ങിയവയാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലുണ്ടെന്ന് കരുതുന്ന ആളുകള്‍ക്കും കാന്‍സര്‍പോളിസി പരിഗണിക്കാവുന്നതാണ്. സാധാരണ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസികൊണ്ട് കാന്‍സര്‍ ചികിത്സാച്ചെലവു നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അയാള്‍ കാന്‍സര്‍ ഇന്‍ഷ്വറന്‍സ് പോളിസി എടുത്തിരിക്കണം.

ആശ്രിതര്‍ക്ക് ആശ്വാസം

വ്യത്യസ്ത സ്റ്റേജുകളിലുള്ള കാന്‍സറിന് കവറേജ് നല്‍കും. കാന്‍സര്‍ രോഗം കണ്ടെത്തിയാല്‍ കവറേജ് തുക മുഴുവനും നല്‍കും. മാത്രവുമല്ല, കാന്‍സര്‍ കണ്ടു പിടിച്ചതിനുശേഷമുള്ള കാലത്തേക്ക് പ്രീമിയം ഒഴിവാക്കി നല്‍കും. നശ്ചിത വര്‍ഷത്തേക്കു പ്രതിമാസ വരുമാനവും നല്‍കും. ഇങ്ങനെയാണ് മിക്ക കമ്പനികളും കാന്‍സര്‍ പോളിസികള്‍ക്ക് രൂപം കൊടുത്തിരിക്കുന്നത്. കാന്‍സര്‍ രോഗം പിടിപെടുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആരുംതന്നെ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ ചിന്ത ഭയം ജനിപ്പിക്കുന്നതാണ്. ഹൃദയത്തേയും മനസിനേയും ദുര്‍ബലമാക്കുന്നതാണ്. എന്നാല്‍ ഒരു കാന്‍സര്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ അത് പോളിസി ഉടമയ്ക്ക് കുറച്ചെങ്കിലും പ്രതീക്ഷയും മനസിന് സമാധാനവും നല്‍കുന്നു. അതുകൊണ്ടു തന്നെ ഇന്‍ഷ്വര്‍ ചെയ്തു എന്ന ്ഉറപ്പുവരുത്താം.

പ്രസൂന്‍ സിക്ദര്‍
മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ
മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്