വി​ന്‍റേ​ജ് ക്ലാ​സി​ക് കാ​റു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ല്പ​ന
വി​ന്‍റേ​ജ് ക്ലാ​സി​ക് കാ​റു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ വി​ല്പ​ന
വി​​​ന്‍റേ​​​ജ് ക്ലാ​​​സി​​​ക് കാ​​​ര്‍ ശേ​​​ഖ​​​ര​​​ങ്ങ​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ വി​​​ല്പ​​​ന മാ​​​ര്‍​ച്ച് 11,12 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തും. ഇ​​​ന്ത്യ​​​യി​​​ലെ ച​​​രി​​​ത്ര​​​പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​തും പു​​​രാ​​​ത​​​ന​​​വു​​​മാ​​​യ കാ​​​റു​​​ക​​​ളു​​​ടെ അ​​​പൂ​​​ർ​​​വ ശേ​​​ഖ​​​ര​​​മു​​​ള്ള ബ്യൂ​​​ക്‌​​​സ് മാ​​​ന്‍ ഇ​​​ന്ത്യ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സ​​​ഹീ​​​ര്‍ വ​​​കീ​​​ലി​​​ന്‍റെ ശേ​​​ഖ​​​ര​​​മാ​​​ണു വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

1920-ക​​​ള്‍ മു​​​ത​​​ല്‍ 90 ക​​​ള്‍ വ​​​രെ​​​യു​​​ള്ള കാ​​​റു​​​ക​​​ള്‍ ശേ​​​ഖ​​​ര​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. 1947-ലെ ​​​ബ്യൂ​​​ക് സൂ​​​പ്പ​​​ര്‍ ക​​​ണ്‍​വ​​​ര്‍​ട്ട​​​ബി​​​ള്‍ , ബ്യൂ​​​ക് റോ​​​ഡ്‌​​​സ്റ്റ​​​ര്‍ ക​​​ണ്‍​വെ​​​ര്‍​ട്ടി​​​ബി​​​ള്‍ (ലോ​​​ട്ട് 12) എ​​​ന്നി​​​വ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ട്.


ലേ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഡെ​​​റി​​​വാ​​​സ് ആ​​​ന്‍​ഡ് ഐ​​​വാ​​​സി​​​ന്‍റെ പു​​​രോ​​​ഗ​​​മ​​​ന ക​​​ലാ​​​സൃ​​​ഷ്ടി​​​ക​​​ളു​​​ടെ ലേ​​​ല​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.