180 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, പനോരമിക് എക്സ്റ്റീരിയർ വ്യൂ സാധ്യമാകുന്ന ഇന്റീരിയർ റൂം, 26 ഇഞ്ച് ടച്ച് സ്ക്രീൻ ഉള്ള വയർലെസ്സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിശാലമായ ഹെഡ് സ്പേസും ബൂട്ട് സ്പേസും തുടങ്ങി നിരവധി സവിശേഷതകളും ഉണ്ട്. വിപണിയിൽ മാറിവരുന്ന വാഹന അഭിരുചികൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത സിട്രോൺ സി3 യുവജനങ്ങൾക്കിടയിൽ സ്റ്റൈൽ ഐക്കണായി മാറുമെന്ന് സിട്രോൺ ഇന്ത്യയുടെ ബ്രാൻഡ് ഹെഡ് സൗരഭ് വത്സ പറഞ്ഞു.
സിട്രോണിന് ജനപ്രിയ മോഡലായ സി3യുടെ വരവോടെ ഇന്ത്യയിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിടുന്നത്. 2019ൽ സിട്രോൺ അവതരിപ്പിച്ച സിക്യൂബ്ഡ് പ്രോഗ്രാമിൽ ഉൾപ്പെട്ട മൂന്ന് കാറുകളിൽ ആദ്യത്തേതാണ് സി3. അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് 2024ഓടെ മൂന്ന് മോഡലുകൾ നിരത്തിലിറക്കാനുള്ള പദ്ധതിയാണിത്.