യൂസ്ഡ് കാറുകള്‍ക്ക് ലോണ്‍: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്-റൂപ്പി സഹകരണം
Tuesday, August 2, 2022 12:05 PM IST
കൊച്ചി: യൂസ്ഡ് കാറുകള്‍ക്ക് 100 ശതമാനം കടലാസ് രഹിത ലോണ്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ലെന്‍ഡിംഗ് പ്ലാറ്റ്ഫോമായ റൂപ്പിയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സഹകരിക്കുന്നു.
കാര്‍ദേഖോ, ബൈക്ക്ദേഖോ, സിഗ്വീല്സ്, പവര്‍ഡ്രിഫ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ജയ്പൂര്‍ ആസ്ഥാനമായുള്ള ഗിര്‍നാര്‍സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫിന്‍ടെക് വിഭാഗമാണ് റൂപ്പി.
ഉപയോക്താക്കള്‍ക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ നിന്നുള്ള വാഹന വായ്പകളുടെ രേഖകള്‍ ലഘൂകരിക്കുന്നതിനും തത്സമയം നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും പങ്കാളിത്തം സഹായകരമാവും.