സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​വി​ശേ​ഷ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട്
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​വി​ശേ​ഷ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട്
Wednesday, November 16, 2022 10:13 PM IST
കൊ​ച്ചി: കു​ട്ടി​ക​ളി​ൽ സ​ന്പാ​ദ്യ ശീ​ലം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും അ​വ​രെ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​രാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് കു​ട്ടി​ക​ൾ​ക്കാ​യി കി​ഡ്സ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് അ​വ​ത​രി​പ്പി​ച്ചു.

എ​സ്ഐ​ബി ജ​ൻ നെ​ക്സ്റ്റ് കി​ഡ്സ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് മു​ഖേ​ന ര​ക്ഷി​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി​ല​ക്ഷ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി പ​ണം സ്വ​രൂ​പി​ക്കാ​നും നി​രീ​ക്ഷി​ക്കാ​നും ക​ഴി​യും. കു​ട്ടി​ക​ൾ​ക്ക് 18 വ​യ​സ് തി​ക​യു​ന്ന​തു​വ​രെ ഈ ​അ​ക്കൗ​ണ്ടി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു നി​ക്ഷേ​പി​ക്കാം. പ​ത്തു വ​യ​സു പൂ​ർ​ത്തി​യാ​യാ​ൽ കു​ട്ടി​ക​ൾ​ക്കും സ്വ​ന്ത​മാ​യി ഈ ​അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കാം. ര​ക്ഷി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്കാ​നും ത​ട​സ​ങ്ങ​ളി​ല്ലാ​തെ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഓ​ട്ടോ ഡെ​ബി​റ്റ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളും ഈ ​അ​ക്കൗ​ണ്ടി​നു​ണ്ട്. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​ല്ലാ ശാ​ഖ​ക​ളി​ലും നി​ല​വി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പു​തി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഈ ​സേ​വ​നം ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്.

’ജ​ന​സം​ഖ്യ​യി​ൽ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ​വ​ർ ഏ​റെ​യു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ളെ സാ​ന്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തെ​ക്കു​റി​ച്ചും സ​ന്പാ​ദ്യ​ത്തെ കു​റി​ച്ചു ബോ​ധ​വ​ൽ​ക്ക​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. സ​ന്പാ​ദ്യ​ശീ​ലം വ​ള​ർ​ത്താ​നും ചെ​ല​വു​ക​ൾ വി​വേ​ക​പൂ​ർ​വ​മാ​ക്കാ​നും ഇ​ത് അ​വ​രെ സ​ഹാ​യി​ക്കും,’ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റും ഗ്രൂ​പ്പ് ബി​സി​ന​സ് ഹെ​ഡു​മാ​യ തോ​മ​സ് ജോ​സ​ഫ് കെ ​പ​റ​ഞ്ഞു.


കി​ഡ്സ് അ​ക്കൗ​ണ്ടി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ

• കു​ട്ടി​ക​ളു​ടെ ജ​ന​ന​ത്തോ​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നും ഉ​ട​ന​ടി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും ക​ഴി​യും.

• ര​ക്ഷി​താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ൽ പ്ര​തി​മാ​സം ശ​രാ​ശ​രി 10000 രൂ​പ ബാ​ല​ൻ​സ് നി​ല​നി​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ കി​ഡ്സ് അ​ക്കൗ​ണ്ടി​ൽ നി​ശ്ചി​ത തു​ക ബാ​ല​ൻ​സ് നി​ർ​ബ​ന്ധ​മി​ല്ല.

• ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ കി​ഡ്സ് അ​ക്കൗ​ണ്ടി​ലെ നി​ക്ഷേ​പം പ്ര​ത്യേ​ക ചാ​ർ​ജു​ക​ളൊ​ന്നു​മി​ല്ലാ​തെ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാം.

• കി​ഡ്സ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ര​ക്ഷി​താ​ക്ക​ൾ​ക്ക് എ​സ്ഐ​ബി മി​റ​ർ പ്ല​സ് ആ​പ്പി​ലൂ​ടെ നി​രീ​ക്ഷി​ക്കാം

• ടാ​പ് ആ​ന്‍റ് പേ ​സം​വി​ധാ​ന​മു​ള്ള കോ​ണ്ടാ​ക്ട​ലെ​സ് ഡെ​ബി​റ്റ് കാ​ർ​ഡും എ​സ്ഐ​ബി ജ​ൻ നെ​ക്സ്റ്റ് അ​ക്കൗ​ണ്ടി​നൊ​പ്പം ല​ഭി​ക്കും

• ഇ-​ലോ​ക്ക് ഫീ​ച്ച​ർ വ​ഴി ര​ക്ഷി​താ​ക്ക​ൾ​ക്ക് ഒ​റ്റ ക്ലി​ക്കി​ലൂ​ടെ കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ക്കാം.