രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി. രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യനെന്നു നന്ദിനി പറയുന്നു. തന്റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്കിയ അദ്ദേഹമാണ് തന്റെ മാനസഗുരുവെന്നും നന്ദിനി പറഞ്ഞു.