സമ്പന്നമായ പാരമ്പര്യം കൈമുതലാക്കി ബിസിനസ് മൂല്യങ്ങളെ ഉയര്ത്തിപ്പിടിച്ചും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയും പുതിയൊരു വളര്ച്ചയിലേക്കുള്ള പ്രയാണത്തില് സൗത്ത് ഇന്ത്യന് ബാങ്കിനെ നയിക്കാന് ലഭിച്ച അവസരത്തെ സവിശേഷമായി കാണുന്നുവെന്ന് ചുമതലയേറ്റെടുത്ത ശേഷം പി.ആര്. ശേഷാദ്രി പറഞ്ഞു.
ഇലക്ട്രിക്കല് എഞ്ചിനീയറായ ശേഷാദ്രി ബംഗളൂരു ഐഐഎമ്മില് നിന്നാണ് മാനേജ്മെന്റില് ബിരുദാനന്തര ഡിപ്ലോമ നേടിയത്.