ഓഡി ഇ-ട്രോണ്‍ ഉപഭോക്താക്കള്‍ക്ക് ഈ ശൃംഖലയില്‍ (സിയോണ്‍ ചാര്‍ജിംഗ് ഒഴികെ) മാര്‍ച്ച് 2024 വരെ കോംപ്ലിമെന്റിറി ചാര്‍ജിംഗ് ആനുകൂല്യം ലഭ്യമാകും. നിലവില്‍ ചാര്ജ്മൈഓഡിയിലൂടെ ഓഡി ഇ-ട്രോണ്‍ ഉടമസ്ഥര്‍ക്ക് 1000-ത്തില്പരം ചാര്‍ജിംഗ് പോയിന്റുകള്‍ ലഭ്യമാണ്. അടുത്ത ഏതാനും മാസങ്ങളില്‍ ഇതിലേക്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
സുസ്ഥിരതയില്‍ ശ്രദ്ധയൂന്നുന്ന ഓഡിയുടെ സമീപനത്തിന്റെ ചുവടു പിടിച്ചുകൊണ്ട് ഓഡി ഇന്ത്യ ഈയിടെ ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് മുംബൈയിലെ ബാന്ദ്ര, കുര്‍ള കോംപ്ലക്സില്‍ (ബികെസി) ആരംഭിച്ചു.
ചാര്ജ്സോണുമായുള്ള സഹകരണത്തിലൂടെ ആശയാവിഷ്കാരം നല്കി വികസിപ്പിച്ചെടുത്ത ഈ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് 450 കെ ഡബ്ലിയു എന്ന ആകര്‍ഷകമായ മൊത്തം കപ്പാസിറ്റി, ഒരു ഇലക്ട്രിക് വാഹനത്തിന് 360 കെ ഡബ്ലിയു വൈദ്യുതി നല്‍കുക, ഉയര്‍ന്ന പ്രകടനവും ക്ഷമതയും ഉറപ്പാക്കുന്നതിനായി 500 ആംപ്സ് ലിക്വിഡ്-കൂള്‍ഡ് ഗൺ എന്നീ സവിശേഷതകള്‍ മുന്നോട്ട് വയ്ക്കുന്നു.
ഹരിത ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ അതിവേഗ ചാര്‍ജിംഗ് സ്റ്റേഷന് ഒരു സോളാര്‍ മേല്ക്കുരയുമുണ്ട്. അത് ലൈറ്റിംഗ് പോലുള്ള ബാഹ്യ വൈദ്യുത ആവശ്യങ്ങള്‍ക്ക് പിന്തുണയേകുന്നു. 114 കെ ഡബ്ലിയു എച്ച് ബാറ്ററിയുള്ള (ഇന്ത്യയില്‍ ഒരു യാത്രാ വാഹനത്തിനുള്ള ഏറ്റവും വലിയ ബാറ്ററി) ഓഡി ക്യു8 5 5 ഇ-ട്രോണ്‍ വെറും 26 മിനിറ്റുകള്‍ക്കുള്ളില്‍ 20 ശതമാനത്തില്‍ നിന്നും 80 വരെ ചാര്‍ജിംഗ് ചെയ്യാന്‍ കഴിയും.
ഉപഭോക്താക്കള്‍ക്ക് പ്രഥമ പരിഗണന നല്കുന്ന സമീപനങ്ങളിലേക്ക് മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ് ഓഡി ഇന്ത്യ അവതരിപ്പിച്ച അനുപമമായ റിവാര്‍ഡ് പ്രോഗ്രാം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള ഓഡി ക്ലബ് റിവാര്‍ഡ്സ് ആണ് ഇത്. എക്സ്ക്ലൂസീവ് ആക്സസും ഈ ഗണത്തിലെ ആദ്യത്തെ പ്രത്യേക അവകാശങ്ങളും അതിവിശിഷ്ടമായ അനുഭവങ്ങളും ഓഡി ക്ലബ് റിവാര്‍ഡ്സ് വാഗ്ദാനം ചെയ്യുന്നു.
നിലവിലുള്ള എല്ലാ ഉടമസ്ഥര്‍ക്കും (ഓഡി അപ്രൂവ്ഡ്:പ്ലസ് ഉടമസ്ഥരടക്കം) ഭാവിയിലെ ഓഡി ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഈ സേവനം ലഭ്യമായിരിക്കും. നിലവില്‍ ഈ റിവാര്‍ഡ്സ് പ്രോഗ്രാമില്‍ 64000-ല്‍ പരം സജീവ അംഗങ്ങളുണ്ട്.
ഇതിനുപുറമേ ഉപഭോക്താക്കള്‍ക്ക് വേണ്ടി മൈഓഡികണക്റ്റ് ആപ്പിന്റെ ഒരു പുതിയ ആപ്പിള്‍ വാച്ച് പതിപ്പും അവതരിപ്പിക്കുന്നു. മൈഓഡികണക്റ്റ് അക്കൗണ്ട് സെറ്റപ്പ് ചെയ്തു കഴിഞ്ഞാല്‍ (ഒരു ആക്റ്റീവ് ഡാറ്റാ കണക്ഷനോടു കൂടിയ ആപ്പിള്‍ വാച്ച് സെല്ലുലാര്‍ ആവശ്യമാണ്) ഐ ഫോണ്‍ വഴി ഈ സവിശേഷതകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങും.
ഇത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഓഡിയുടെ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ ലൊക്കേഷന്‍ ഏതാണെന്ന് വിദൂരത്ത് ഇരുന്ന് കാണുവാന്‍ കഴിയും എന്ന് മാത്രമല്ല, ആപ്പിള്‍ വാച്ച് ഉപയോഗിച്ച് എത്തേണ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാനും പറ്റും. ഡ്രൈവിംഗ് റെയ്ഞ്ച്, ബാറ്ററി ലെവല്‍, ചാര്‍ജ് സ്റ്റാറ്റസ് തുടങ്ങിയ വാഹനത്തിന്റെ ഏറ്റവും അടുത്ത സമയത്തുള്ള സ്ഥിതി വിവര കണക്കുകളും ഇതുവഴി അറിയുവാന്‍ സാധിക്കും.
ഓഡി ഇന്ത്യ ഇ വി വാഹന നിര: ഓഡി എ 4, ഓഡി എ 6, ഓഡി എ 8 എൽ, ഓഡി ക്യു 3, ഓഡി ക്യു 3സ്പോർട്ട്ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യൂ8, ഓഡി എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് 5 സ്പോർട്ട്ബാക്ക്, ഓഡി ആർ എസ് ക്യൂ8, ഓഡി ക്യൂ850 ഇ-ട്രോണ്‍, ഓഡി ക്യൂ8 55 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 50 ഇ-ട്രോണ്‍, ഓഡി ക്യൂ8 സ്പോര്‍ട്ട്ബാക്ക് 55 ഇ-ട്രോണ്‍, ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര് എസ് ഇ-ട്രോണ്‍ ജി ടി ഓഡി ഇന്ത്യ പ്രസ് കമ്യൂണിക്കേഷന്‍സ്.