ഹോം ക്വാറന്റൈൻ കർശനമാക്കാം; കോവിഡിനെ അകറ്റാം
Monday, June 29, 2020 5:18 PM IST
കുടുംബാംഗങ്ങൾ മുൻകരുതലെടുക്കണം
1. വീട്ടിൽ പ്രായമായവരോ മറ്റു രോഗങ്ങളുള്ളവരോ ഉണ്ടെങ്കിൽ താമസം മാറ്റുന്നതാണ് ഉത്തമം.
2. ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനു ശേഷം മാത്രമേ വീട്ടിലെ താമസക്കാർ പുറത്തു പോകാവൂ.
3. എന്തെങ്കിലും ആവശ്യത്തിനു പുറത്തു പോകേണ്ടി വരികയാണെങ്കിൽ അക്കാര്യം വിശദമാക്കി നിശ്ചിതഫോമിൽ സ്വയം പ്രസ്താവന നടത്തിയശേഷം ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരമുള്ള മാർഗനിർദേശങ്ങളും മുൻകരുതലുകളും സ്വീകരിക്കണം.
4. കെയർടേക്കർ പോലും ക്വാറന്റൈനിലുള്ള വ്യക്തിയുമായി നേരിട്ട് ഇടപെടുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
5. ക്വാറന്റൈനിൽ കഴിയുന്ന വ്യക്തി ഉപയോഗിച്ച പാത്രങ്ങൾ, ഫോണ്, വസ്ത്രങ്ങൾ എന്നിങ്ങനെ ഒരു സാധനവും പങ്കിടരുത്.
6. എല്ലാവരും ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം.
7. ക്വാറന്റൈനിലുള്ള വ്യക്തി സ്പർശിക്കാൻ സാധ്യതയുള്ള വാതിൽപ്പിടികൾ, സ്വിച്ചുകൾ, ഫർണീച്ചർ തുടങ്ങി ഒരു പ്രതലത്തിലും മറ്റുള്ളവർ സ്പർശിക്കരുത്.
8. വീട്ടിലുള്ള ആർക്കെങ്കിലും ചെറിയ രോഗലക്ഷണമുണ്ടെങ്കിൽപ്പോലും പ്രദേശത്തെ പൊതുജനാരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
ക്വാറന്റൈനിലുള്ളവരുമായി സന്പർക്കം പാടില്ലാത്തവർ
1. അറുപതു വയസിൽ കൂടുതലുള്ളവർ
2. പത്തു വയസിൽ താഴെയുള്ളവർ
3. കടുത്ത പ്രമേഹരോഗികൾ
4. രക്താതിമർദം നിയന്ത്രിക്കാൻ കഴിയാത്തവർ
5. ഹൃദ്രോഗികൾ
6. വൃക്ക, കരൾ, ശ്വാസകോശരോഗികൾ
ആരോഗ്യപ്രവർത്തകരാണ് കോവിഡ് പ്രതിരോധത്തിന്റെ നട്ടെല്ല്്. അവരെ സംരക്ഷിക്കേണ്ടത്
നമ്മുടെ ഉത്തരവാദിത്വമാണ്.
ആശുപത്രിയിലെത്തുന്ന ഓരോ രോഗിയും ചെയ്യേണ്ടത് -
* ആശുപത്രിയിലെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുക. ഉത്തരവാദപ്പെട്ടവർ പറയുന്നതു കൃത്യമായി അനുസരിക്കുക.
* മാസ്ക് ശരിയായ രീതിയിൽ - മൂക്കും വായും മൂടത്തക്കവിധം - ധരിക്കുക.
* ശാരീരിക അകലം പാലിക്കുക.
* കൈകഴുകൽ, വ്യക്തിശുചിത്വം എന്നിവ നിർബന്ധം.
* വാഷ്ബേസിനിൽ ഒഴികെ മറ്റൊരിടത്തും തുപ്പരുത്.
* വസ്ത്രങ്ങൾ ദിവസവും ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി, സോപ്പ് / ഡിറ്റർജന്റ് എന്നിവ ഉപയോഗിച്ച് കഴുകുക.
* ഡോക്ടർമാരും നഴ്സുമാരും പറയുന്നതു പ്രകാരമുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക.
* ആശുപത്രിയിലെ മറ്റു രോഗികളെയും ആരോഗ്യപ്രവർത്തകരെയും ശല്യപ്പെടുത്താതിരിക്കുക. ആരോഗ്യപ്രവർത്തകരുടെ സ്വകാര്യതയെ മാനിക്കുക
വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.