ആരോഗ്യകരമായ ഭക്ഷണം കഴിക്കുക വഴി നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താം.
ഇമ്മ്യൂണിറ്റി ബൂസ്റ്ററുകൾ
1) വിറ്റാമിൻ എ - മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും നിന്ന് വിറ്റാമിൻ എ ധാരാളം ലഭിക്കുന്നു. ഉദാ: മാന്പഴം, മത്തങ്ങ, കാരറ്റ്, മധുരക്കിഴങ്ങ്, മഞ്ഞ ക്യാപ്സിക്കം
2) വിറ്റാമിൻ ഡി ശ്വാസകോശങ്ങളുടെ പ്രതിരോധശേഷിയിൽ വിറ്റാമിൻ ഡി
പ്രധാന പങ്കു വഹിക്കുന്നു. വിറ്റാമിൻ ഡി മികച്ച തോതിൽ ഉള്ളവർക്ക് രോഗലക്ഷണങ്ങളും ശ്വാസകോശ സംബന്ധമായ അണുബാധകളും പനിയും ഉണ്ടാകാൻ സാധ്യത കുറയും.
3) വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളെ തുരത്തുന്ന ശക്തമായ ആന്റിഓക്സി
ഡന്റ്. രോഗപ്രതിരോധ പ്രവർത്തനത്തിൽ ഇത് ഒരു പ്രധാന പങ്കുവഹിക്കുന്നു.
4) വിറ്റാമിൻ സി ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിച്ച് കോശങ്ങളുടെ ഓക്സിഡേറ്റീവ് നാശം തടയുന്നു. അണുബാധകളും വീക്കവും തടയുന്നു. ശ്വാസകോശ അണുബാധയുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നു.
5) ഒമേഗ 3 ഫാറ്റി ആസിഡുകൾ രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഉറവിടങ്ങൾ: വാൽനട്ട്, മത്തങ്ങ വിത്ത്, തണ്ണിമത്തൻ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ
6) പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും പ്രീബയോട്ടിക്സ് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഉറവിടങ്ങൾ: വെളുത്തുള്ളി, സവാള, വാഴപ്പഴം, ബാർലി, ഓട്സ്, ആപ്പിൾ, ഗോതന്പ് തവിട് പ്രോബയോട്ടിക്സ് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഉറവിടങ്ങൾ: പുളിപ്പിച്ച പാൽ, തൈര്, പുളിപ്പിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ.
7) ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും അടുക്കളയിൽ നിന്നുള്ള രോഗപ്രതിരോധ ബൂസ്റ്ററുകളാണ് ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും. അണുബാധകൾക്കെതിരേ പോരാടാൻ സഹായിക്കുന്ന ആന്റിവൈറൽ / ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഇവയ്ക്കുണ്ട്. ഉറവിടങ്ങൾ: ഇഞ്ചി, തുളസി, വേപ്പ്, ചെറുനാരങ്ങ, മഞ്ഞൾ, വെളുത്തുള്ളി, മുരിങ്ങ, പുതിന, ജീരകം, മല്ലി , കറുവാപ്പട്ട, കുരുമുളക്, ഉണങ്ങിയ ഇഞ്ചി, ഗ്രാന്പൂ, ഉലുവ.
പ്രമേഹരോഗികൾക്കും മറ്റ് ജീവിതശൈലി- രോഗികൾക്കുമുള്ള നിർദേശങ്ങൾ
1) വ്യക്തിഗതശുചിത്വം നല്ലരീതിയിൽ പാലിക്കുന്നതിലൂടെ
മിക്ക അണുബാധകളും തടയാം.
2) ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുന്പുംശേഷവും കൈ കഴുകുക
3) പ്രമേഹമോ വിട്ടുമാറാത്ത മറ്റു രോഗങ്ങളോ ഉള്ളവർ അവരുടെ പതിവു മരുന്നുകളും മതിയായ ആരോഗ്യകരമായ ഭക്ഷണ
രീതികളും ശാരീരിക പ്രവർത്തനങ്ങളും തുടരണം. മാനസിക സമ്മർദ്ദത്തിലാകാതെ സ്വയം സൂക്ഷിക്കുക.
4) പ്രമേഹരോഗികളും വൃക്കരോഗികളും രക്താതിമർദ്ദം വിട്ടുമാറാത്ത രോഗികളും കൂടുതൽ ദുർബലരാണ്. അവർ കർശനമായി സാമൂഹിക അകലവും കൈ ശുചിത്വവും
പാലിക്കണം.
വിവരങ്ങൾക്കു കടപ്പാട്:
ഷാക്കിറ സുമൈയ്യ,
എൻസിഡി ഡയറ്റീഷൻ, ആരോഗ്യ കേരളം, വയനാട്.