1) അടുക്കളയും അലമാരകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
2) വീട്ടിലെ പാചകം പ്രോത്സാഹിപ്പിക്കുക.
3) ഏതെങ്കിലും ഭക്ഷണം തൊടുന്നതിനോ തയാറാക്കുന്നതിനോ മുന്പ് കൈകൾ സോപ്പുപയോഗിച്ചു ശരിയായി കഴുകുക.
4) ഭക്ഷണം ശരിയായി വേവിക്കുക. ഭക്ഷണം ശരിയായി വേവിച്ചുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കൃത്യമായി വേവിച്ചില്ലെങ്കിൽ ദോഷകരമായ ബാക്ടീരിയകൾ കാരണം ഭക്ഷ്യവിഷബാധ ഉണ്ടായേക്കാം. അവശ്യ വിറ്റാമിനുകൾ നഷ്ടപ്പെടാതിരിക്കാൻ പാകം ചെയ്യുന്പോൾ ഭക്ഷണം അടപ്പുകൊണ്ട് മൂടുക.
5) അടുക്കളമേശകൾ വൃത്തിയാക്കുക: ലളിതമായ ഈ നടപടി ബാക്ടീരിയകളുടെ വ്യാപനം തടയാൻ സഹായിക്കും.
6) മത്സ്യം, പച്ചക്കറികൾ, റൊട്ടി എന്നിവ മുറിക്കുന്നതിന് വ്യത്യസ്ത കട്ടിംഗ് ബോർഡുകൾ ഉപയോഗിക്കുക. അസംസ്കൃത മാംസത്തിന് അടുത്തായി ഒരിക്കലും ഭക്ഷ്യയോഗ്യമായ പാകം ചെയ്ത ഭക്ഷണം വയ്ക്കാതിരിക്കുക.
7) പഴയ ഭക്ഷണം വിഘടിക്കുകയും ബാക്ടീരിയകൾ അതിൽ വളരുകയും ചെയ്യും. അത് ഒഴിവാക്കാൻ, ഭക്ഷണാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പാത്രം ദിവസേന വൃത്തിയാക്കുക.
8) ഫ്രിഡ്ജും അടുക്കളയിലെ സിങ്കും വൃത്തിയായി സൂക്ഷിക്കുക: കാലാകാലങ്ങളിൽ സിങ്ക് സ്ക്രബ് ചെയ്യുക. സിങ്കിൽ നിന്നുള്ള ചോർച്ചകൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
കോവിഡ് കാലത്തും പലചരക്ക് ഷോപ്പിംഗ് ആവശ്യകതയായതിനാൽ, സുരക്ഷിതമായി എങ്ങനെ ഷോപ്പിംഗ് നടത്താമെന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ
1) മുൻകൂട്ടി ഷോപ്പിംഗ് പട്ടിക തയാറാക്കുക.
2) നിങ്ങൾ കടയിലായിരിക്കുന്പോൾ മുഖം മൂടുകയോ മാസ്ക് ധരിക്കുകയോ ചെയ്യുക.
3) ഷോപ്പിംഗ് സമയത്ത് സാമൂഹിക അകലം പാലിക്കുക - നിങ്ങൾക്കും മറ്റ് ഉപഭോക്താക്കൾക്കും സ്റ്റോർ ജീവനക്കാർക്കും ഇടയിൽ ഒരു മീറ്ററിലധികം അകലം സൂക്ഷിക്കുക.
4) നിങ്ങളുടെ കൈകൾ നിങ്ങളുടെ മുഖത്ത് നിന്ന് അകറ്റി നിർത്തുക.
5) വീട്ടിലേക്ക് മടങ്ങുന്പോൾ പലചരക്കുസാധനങ്ങൾ മാറ്റിവച്ചതിനുശേഷം കുറഞ്ഞത് 20 സെക്കൻഡ് നേരം വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക.
6) കോവിഡ് 19 പകർച്ചയുമായി ഫുഡ് പാക്കേജിംഗ് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തെളിവുകളൊന്നുമില്ല. എന്നിരുന്നാലും, നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു അധിക മുൻകരുതലായി നിങ്ങൾക്ക് വാങ്ങിയ സാധനങ്ങളുടെ പാക്കേജിംഗ് തുടയ്ക്കുകയും അത് വൃത്തിയാക്കുകയും ചെയ്യാവുന്നതാണ്.
എല്ലായ്പ്പോഴും എന്നപോലെ, ഭക്ഷ്യവിഷബാധമൂലമുള്ള രോഗങ്ങൾ തടയുന്നതിന് ചില സുരക്ഷാരീതികൾ പാലിക്കേണ്ടത് പ്രധാനമാണ്.
1) ഉപയോഗിക്കുന്നതിനുമുന്പ്, പഴങ്ങളും പച്ചക്കറികളും ടാപ്പ് വെള്ളത്തിൽ നന്നായി കഴുകുക.
2) പാൽ, ഇറച്ചി, കോഴി, മുട്ട, മീൻ, പച്ചക്കറികൾ എന്നിവ ഫ്രഷ് ആയത് വാങ്ങുക.
3) ഗുണമേന്മയുള്ള അണുനാശിനി ഉപയോഗിച്ച് അടുക്കള പതിവായി വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക
വിവരങ്ങൾക്കു കടപ്പാട്:
ഷാക്കിറ സുമൈയ്യ,
എൻസിഡി ഡയറ്റീഷൻ,ആരോഗ്യ കേരളം, വയനാട്.