അകാലനരയും മുടി വട്ടത്തിൽ കൊഴിയലും
Friday, February 19, 2021 2:54 PM IST
കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് അഞ്ചു മുതൽ പത്തു വർഷം നേരത്തെയാണ് ഇപ്പോൾ മുടി നരയ്ക്കുന്നത്. അന്തരീക്ഷത്തിലും ജീവിത ശൈലിയിലും വന്ന മാറ്റമാകാം ഇതിനു കാരണം. മുടിയുടെ നിറത്തിനു കാരണമായ മെലാനിൻ എന്ന വർണകം ശരീരത്തിൽ വിവിധ കാരണങ്ങളാൽ കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം.
തൈറോയിഡ് തകരാറുകളും പാരന്പര്യവും വേർണേഴ്സ് സിൻഡ്രം, തോംസണ്‍ സിൻഡ്രം മുതലായ ശാരീരിക രോഗാവസ്ഥകളും അകാല നരയുണ്ടാക്കാം. കൃത്രിമ ഡൈകൾ മുടി ആകെ നരയ്ക്കുന്നതിന്റെ ആക്കം കൂട്ടുന്നു. അകാല നരയെ ഒരു പരിധി വരെ ഹോമിയോപ്പതി മരുന്നുകൾ കൊണ്ടു നിയന്ത്രിക്കാൻ സാധിക്കും.
മുടി വട്ടത്തിൽ കൊഴിയുന്പോൾ
അലോപേഷ്യ ഏരിയേറ്റ എന്ന ഓട്ടോ ഇമ്യൂണ്‍ രോഗാവസ്ഥയിൽ, തലയിൽ ഒരിടത്തെ മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നു. ചിലരിൽ ഇത് ശരീരത്തിലും കാണാം. ശരീരം സ്വന്തം മുടിവേരുകളെ തന്നെ നശിപ്പിക്കുന്ന ഈ രോഗാവസ്ഥ ചിലരിൽ തനിയെ മാറും.
എന്നാൽ മറ്റു ചിലരിൽ ഇതു വ്യാപിച്ച് തലമുടി മുഴുവൻ കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയും മറ്റു ചിലരിൽ ഇതു വീണ്ടും വരുന്ന അവസ്ഥയും ഉണ്ട്. അതിനാൽ ചികിത്സ ചെയ്യുന്നതാണ് അഭികാമ്യം. ഹോമിയോപ്പതിയിൽ ഇതിനു വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.
മുടികൊഴിച്ചിൽ
ഇതു കൂടാതെ ശസ്ത്രക്രിയ, പ്രസവം, ചില മരുന്നുകൾ, മുടിയിൽ അനുഭവപ്പെടുന്ന ബാഹ്യ സമ്മർദങ്ങൾ എന്നിവയുടെ ഫലമായും മുടികൊഴിയാം . ഇതിനെ വൈദ്യ ഭാഷയിൽ ടീലോജെൻ എഫ്ളൂവിയം എന്നു പറയുന്നു.
എന്നാൽ ഇതുപോലെ കാൻസർ ചികിത്സയിലുപയോഗിക്കുന്ന കീമോതെറാപ്പി മരുന്നുകൾ കൊണ്ടുണ്ടാകാവുന്ന മുടികൊഴിച്ചിലിനെ അനൊജെൻ എഫ്ളൂവിയം എന്നാണു പറയുന്നത്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ.റിജുല കെ.പി BHMS PGDGC( PSY .COUNS)
ഹരിത ഒർഗാനിക് ഹെർബൽസ്
തൊണ്ടിയിൽ 670673
ഫോൺ- 9400447235