ഓർക്കുക, ആരിൽ നിന്നും കോവിഡ് പകരാം
35 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ളി​ല്‍ നി​ന്നെ​ന്ന് പ​ഠ​നം. വീ​ട്ടി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വ​ന്നാ​ല്‍ ഹോം ​ക്വാ​റ​ന്‍റൈന്‍ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.

ഹോം ക്വാറന്‍റൈനിൽ‌ കഴിയുന്പോൾ

ഹോം ​ക്വാ​റ​ന്‍റൈനി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ മു​റി​യി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്. വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും മാ​സ്‌​ക് ധ​രി​ക്കു​കയും വേ​ണം. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ളോ സാ​ധ​ന​ങ്ങ​ളോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും വേ​ണം.

അനാവശ്യ ചടങ്ങുകളിൽ പങ്കെടുക്കരുത്

* വാക്സിനെടുക്കുക.
* ഡബിൾ മാസ്ക് ശ​രി​യാ​യി ധ​രി​ക്കു​ക
* ര​ണ്ട് മീ​റ്റ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക
* സോ​പ്പോ സാ​നി​റ്റൈ​സ​റോ ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ട​യ്ക്ക് കൈ ​വൃ​ത്തി​യാ​ക്കു​ക
* കോ​വി​ഡ് കാ​ല​ത്ത് വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ
ച​ട​ങ്ങു​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക.
* പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

സന്പർക്കമുള്ളവർ

രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ കൃ​ത്യ​മാ​യി ക്വാ​റ​ന്‍റൈനി​ലി​രി​ക്കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്കു​ക​യും വേ​ണം.

ഹോം ​ഡെ​ലി​വ​റി

ക​ട​ക​ളി​ല്‍ തി​ര​ക്ക് കൂ​ട്ടാ​തെ ഹോം ​ഡെ​ലി​വ​റി സി​സ്റ്റം ഉ​പ​യോ​ഗി​ക്കു​ക.

റിവേഴ്സ് ക്വാറന്‍റൈൻ

മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ റി​വേ​ഴ്‌​സ് ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്ക​ണം. ജീ​വി​ത​ശൈ​ലീ രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു​ക​ള്‍ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍ വ​ഴി സ്വീ​ക​രി​ക്കു​ക.


ഭവനസന്ദർശനം ഒഴിവാക്കാം

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ളു​ടെ​യോ സു​ഹൃ​ത്തു​ക്ക​ളു​ടെ​യോ വീ​ടു​ക​ളി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. ആ​രി​ല്‍ നി​ന്നും രോ​ഗം വ​രാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കുട്ടികളെ കൊണ്ടുപോകരുത്

വീ​ടു​ക​ളി​ല്‍ കു​ട്ടി​ക​ളെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഷോ​പ്പിം​ഗി​നും ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​നും അ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

പുറത്തുപോയി വരുന്നവർ...

ഓ​ഫീ​സു​ക​ളി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും മ​റ്റും പോ​യി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് മു​മ്പ് കു​ളി​ക്കു​ക.

ഫലം വരും വരെ

പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ള്‍ അ​യ​ച്ചാ​ല്‍ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക.

പരിശോധനയ്ക്കു പോകുന്പോൾ

പ​രി​ശോ​ധ​ന​യ്ക്ക് പോ​കു​മ്പോ​ഴോ മ​ട​ങ്ങു​മ്പോ​ഴോ ക​ട​ക​ളോ, സ്ഥ​ല​ങ്ങ​ളോ സ​ന്ദ​ര്‍​ശി​ക്ക​രു​ത്. അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ സ്വ​യം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

അടച്ചിട്ട സ്ഥലങ്ങളിൽ...

അ​ട​ച്ചി​ട്ട സ്ഥ​ല​ങ്ങ​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​ണ്. അ​തി​നാ​ല്‍ ത​ന്നെ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ഭക്ഷണം കഴിക്കുന്പോൾ

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ഴും കൈ ​ക​ഴു​കു​മ്പോ​ഴും മുൻകരുത ൽ പാലിച്ചില്ലെങ്കിൽ രോ​ഗം പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ആൾക്കൂട്ടം ഒഴിവാക്കുക. ശാരീരിക അകലം പാലിക്കുക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ
കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്.