സീതപ്പഴം: നല്ല കൊളസ്ട്രോൾ കൂട്ടാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും...
ധാ​രാ​ളം ഉൗ​ർ​ജ​മ​ട​ങ്ങി​യ ഫ​ലമാണു സീതപ്പഴം. ക്ഷീ​ണ​വും ത​ള​ർ​ച്ച​യും പേ​ശി​ക​ളു​ടെ ശ​ക്തി​ക്ഷ​യ​വും അ​ക​റ്റു​ന്നു. ഫ​ല​ത്തിന്‍റെ മാം​സ​ള​മാ​യ, ത​രി​ത​രി​യാ​യി ക്രീം ​പോ​ലെ​യു​ള​ള ഭാ​ഗം പോ​ഷ​ക​സ​മൃ​ദ്ധം.

വി​റ്റാ​മി​ൻ സി, ​എ, ബി6 ​എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഫ​ല​മാ​ണു സീ​ത​പ്പ​ഴം. പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, കോ​പ്പ​ർ, സോ​ഡി​യം തു​ട​ങ്ങി​യ ധാ​തു​ക്ക​ളും അ​തി​ലു​ണ്ട്. ഫ​ല​ത്തി​നു​ള​ളി​ൽ പു​ഴു കാ​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ ക​ഴി​ക്കും​മു​ന്പു ശ്ര​ദ്ധി​ക്ക​ണം.

ആന്‍റിഓക്സിഡന്‍റുകൾ ധാരാളം

സീ​ത​പ്പ​ഴ​ത്തിന്‍റെ ആന്‍റി ഓ​ക്സി​ഡ​ന്‍റ് ഗു​ണം ചി​ല​ത​രം കാ​ൻ​സ​റു​ക​ൾ ത​ട​യു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ. സീ​ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ സി​യും റൈ​ബോ​ഫ്ളാ​വി​ൻ എ​ന്ന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റും ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തു​ന്നു. കാ​ഴ്ച​ശ​ക്തി മെച്ച ത്തിൽ നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം. വി​റ്റാ​മി​ൻ സി ​ആ​ന്‍റി ഓ​ക്സി​ഡ​ൻ​റാ​ണ്. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുക​ൾ നി​ർ​ണാ​യ​ക​ പ​ങ്കു വ​ഹി​ക്കു​ന്നു. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. രോ​ഗാ​ണു​ക്ക​ളെ തു​ര​ത്തു​ന്നു.

ഹൃദയാരോഗ്യം

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സീ​ത​പ്പ​ഴം ഗു​ണ​ക​രം. സീ​ത​പ്പ​ഴ​ത്തി​ൽ സോ​ഡി​യ​വും പൊട്ടാ​സ്യ​വും സം​തു​ലി​തം. അ​ത് ര​ക്ത​സ​മ്മർ​ദ വ്യ​തി​യാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ത​മാ​കു​ന്ന​തി​നു സ​ഹാ​യ​കം. സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യ മ​ഗ്നീ​ഷ്യം ഹൃ​ദ​യ​പേ​ശി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. ഹൃ​ദ​യാ​ഘാ​ത - സ്ട്രോ​ക് സാ​ധ്യ​തകൾ കു​റ​യ്ക്കു​ന്നു. സീ​ത​പ്പ​ഴ​ത്തി​ലു​ള​ള നാ​രു​ക​ളും നി​യാ​സി​ൻ എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റും ചീ​ത്ത കൊ​ള​സ്ട്രോ​ൾ (എ​ൽ​ഡി​എ​ൽ)​കു​റ​യ്ക്കു​ന്ന​തി​നും ന​ല്ല കൊ​ള​സ്ട്രോ​ൾ(​എ​ച്ച്ഡി​എ​ൽ) കൂട്ടുന്ന​തി​നും സ​ഹാ​യ​കം. പ്ര​മേ​ഹ​ബാ​ധി​ത​ർ സീ​ത​പ്പ​ഴം കഴിക്കു ന്നതു സംബന്ധിച്ചു കു​ടും​ബ ഡോ​ക്ട​ർ, ഡ​യ​റ്റീ​ഷ​ൻ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.


പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​ന്

പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നു സീ​ത​പ്പ​ഴം സ​ഹാ​യ​കം.​സീ​ത​പ്പ​ഴ​ത്തി​ലു​ള​ള കാ​ൽ​സ്യ​ം എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം. സീ​ത​പ്പ​ഴ​ത്തി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ അ​ട​ങ്ങി​യിട്ടുള​ള മ​ഗ്നീ​ഷ്യം ശ​രീ​ര​ത്തി​ലെ ജ​ലാം​ശം സം​തു​ല​നം ചെ​യ്യു​ന്നു, സ​ന്ധി​ക​ളി​ൽ നി​ന്ന് ആ​സി​ഡി​നെ നീ​ക്കു​ന്നു. റു​മാ​റ്റി​സം, സ​ന്ധി​വാ​തം എ​ന്നി​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. പേ​ശി​ക​ളു​ടെ ത​ള​ർ​ച്ച കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

കുടലിനു കരുതൽ

ദ​ഹ​ന​ക്കേ​ടു മൂ​ല​മു​ള​ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്ര​തി​വി​ധി​യാ​യും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം. ആ​മാ​ശ​യ​വു​മാ​യി ബ​ന്ധ​മു​ള​ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യ നെ​ഞ്ചെ​രി​ച്ചി​ൽ, അ​ൾ​സ​ർ, അ​സി​ഡി​റ്റി, ഗ്യാ​സ്ട്രൈ​റ്റി​സ് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സീ​ത​പ്പ​ഴം ഗു​ണ​പ്ര​ദം.

ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള​ള ഒ​രു സീ​ത​പ്പ​ഴ​ത്തി​ൽ ആ​റു ഗ്രാം ​ഡ​യ​റ്റ​റി നാ​രു​ക​ളു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മാ​യ​തിന്‍റെ 90 ശ​ത​മാ​നം വ​രും. മ​ല​ബ​ന്ധം അ​ക​റ്റു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. ‌സീ​ത​പ്പ​ഴ​ത്തി​ലെ നാ​രു​ക​ൾ കു​ട​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്കു​ന്നു. വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ കു​ട​ലി​ൽ നി​ന്നു ശ​രീ​ര​ത്തി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടാ​നു​ള​ള സാ​ധ്യ​ത ത​ട​യു​ന്നു. കു​ട​ൽ, ക​ര​ൾ എ​ന്നി​വ​യെ സം​ര​ക്ഷി​ക്കു​ന്നു.

സ്ട്രസ് കുറയ്ക്കുന്നതിന്

ബി ​കോ​ംപ്ല​ക്സ് വി​റ്റാ​മി​നു​ക​ൾ സീ​ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളം. ത​ല​ച്ചോ​റി​ലെ ന്യൂ​റോ​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഇ​വ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ സ്ട്ര​സ്, ടെ​ൻ​ഷ​ൻ, ഡി​പ്ര​ഷ​ൻ തു​ട​ങ്ങി​യ പ്രശ്നങ്ങൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

(തുടരും)