നേ​ര​ത്തെ ക​ണ്ടെ​ത്തിയാല്‍ മ​ല​മ്പ​നി ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാം
2025 ഓ​ടുകൂ​ടി കേ​ര​ള​ത്തി​ൽ മ​ലേ​റി​യ(മലന്പനി) നി​ർ​മ്മാ​ർ​ജ​നം ചെ​യ്യു​ക എ​ന്ന​താ​ണ് നാം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ല്‍ മ​ല​മ്പ​നി ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കും. അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സൗ​ജ​ന്യ സ​മ്പൂ​ര്‍​ണ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യാം.

രോ​ഗം വ​രു​ന്ന വ​ഴി

അ​നോഫി​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ക്യൂ​ല​ക്‌​സ് കൊ​തു​കു വ​ഴി പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് മ​ല​മ്പ​നി. പ്ലാ​സ്‌​മോ​ഡി​യം ജ​നു​സി​ല്‍​പ്പെ​ട്ട ഏ​ക​കോ​ശ പ​രാ​ഗ ജീ​വി​ക​ളാ​ണ് മ​ല​മ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

രോ​ഗല​ക്ഷ​ണം

പ​നി​യും, വി​റ​യ​ലും, ത​ല​വേ​ദ​ന​യു​മാ​ണ് മ​ല​മ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ദി​വ​സ​ങ്ങ​ളോ​ളം പ​നി​യും, വി​റ​യ​ലും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത് മ​ല​മ്പ​നി​യു​ടെ പ്ര​ത്യേ​ക ല​ക്ഷ​ണ​മാ​ണ്.

രോ​ഗ​നി​ര്‍​ണ​യം

ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ മ​ല​മ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. മ​ല​മ്പ​നി​യാ​ണ് എ​ന്ന് അ​റി​യാ​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് (ബൈ​വാ​ലെ​ന്‍റ് ആ​ര്‍.​ഡി.​റ്റി) സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്.

പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍

· വീ​ടി​നു ചു​റ്റും, പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക
· കി​ണ​റു​ക​ള്‍, ടാ​ങ്കു​ക​ള്‍, വെ​ള്ളം സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ കൊ​തു​ക് ക​ട​ക്കാ​ത്ത​വി​ധം കൊ​തു​കു​വ​ല കൊ​ണ്ടോ, തു​ണി​കൊ​ണ്ടോ മൂ​ടു​ക.
· കൊ​തു​കുക​ടി​ക്കെ​തി​രെ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക.
· കൊ​തു​കു വ​ല​യ്ക്കു​ള്ളി​ല്‍ ഉ​റ​ങ്ങു​ക​യോ, ചെ​റി​യ ക​ണ്ണി​ക​ളു​ള്ള ക​മ്പി വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും കൊ​തു​ക് ക​ട​ക്കാ​ത്ത​വി​ധം അ​ട​ക്കു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്.
· കീ​ട​നാ​ശി​നി​ക​ള്‍ മു​ക്കി​യ കൊ​തു​കു​വ​ല​ക​ളും വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്.

· വീ​ടി​നു പു​റ​ത്തു കി​ട​ന്നു​റ​ങ്ങു​ന്ന ശീ​ലം ഒ​ഴി​വാ​ക്ക​ണം.
· കൈ​ക​ളും കാ​ലു​ക​ളും ന​ന്നാ​യി മൂ​ടു​ന്ന വ​സ്ത്ര​രീ​തി സ്വീ​ക​രി​ക്ക​ണം.
· കൊ​തു​കു​തി​രി​ക​ള്‍, തൊ​ലി​പ്പു​റ​മേ പു​ര​ട്ടു​ന്ന കൊ​തു​കു​നി​വാ​ര​ണ ലേ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കൊ​തു​ക് ക​ടി​യി​ല്‍ നി​ന്നും ഒ​രു പ​രി​ധി​വ​രെ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണ്.
· ത​ദ്ദേ​ശീ​യ മ​ല​മ്പ​നി​യേ​ക്കാ​ള്‍ ഇതര സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നും വ​രു​ന്ന​വ​രി​ലും അ​വി​ടെ പോ​യി വ​രു​ന്ന​വ​രി​ലു​മാ​ണ് മ​ല​മ്പ​നി കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. അ​തി​നാ​ല്‍ ഇ​വ​രി​ല്‍ പ​നി​യു​ടെ ല​ക്ഷ​ണം കാ​ണു​ക​യാ​ണെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ മ​ല​മ്പ​നി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്. ഏ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഉ​ട​ന്‍​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​താ​ണ്.

മറന്നു പോയോ?

1. വീട്ടിലെ ഫ്രിഡ്ജിന്‍റെ പുറകുവശത്തെ ട്രേയിലെ വെള്ളം ആഴ്ചയിലൊരിക്കൽ കളയാൻ...
2. കുടിവെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കാൻ
3. കുടിവെള്ളം ശേഖരിക്കുന്ന പാത്രത്തിന്‍റെ ഉൾഭാഗം ആഴ്ചയിലൊരിക്കൽ ഉരച്ചു കഴുകാൻ...
4. മണി പ്ലാന്‍റുകൾ വെള്ളത്തിൽ ഇട്ടു വയ്ക്കുന്നതിനു പകരം ചട്ടിയിലോ ജാറിലോ മണ്ണിട്ട് അതിൽ നടാൻ...
5. വീടിനു ചുറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചിരട്ട, പാഴ് വസ്തുക്കൾ, പാത്രങ്ങൾ....ശേഖരിച്ച് മഴവെള്ളം വീഴാതെ മാറ്റിവയ്ക്കാൻ...
6. മരക്കുറ്റികളും മരപ്പൊത്തുകളും മണ്ണിട്ടു നിറയ്ക്കാൻ
7. സൺഷെയ്ഡ്, ടെറസ് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ...
8. സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസറ്റ് അടച്ചു വയ്ക്കാൻ...

ഈ കാര്യങ്ങൾ മറക്കരുത്. നമ്മുടെ വീടും പരിസരവും കൊതുകു വളർത്തുന്ന ഇടമാകരുത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ