ഒമിക്രോൺ : സ്വയം നിരീക്ഷണം, ക്വാറന്റൈൻ അലംഭാവം അരുത്
Saturday, December 18, 2021 12:17 PM IST
ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നു വിമാനത്താവളത്തിൽ എത്തുന്നവരിൽ രണ്ടു ശതമാനം പേർക്ക് ആർറ്റിപിസിആർ പരിശോധന നടത്തും.
പോസിറ്റീവായാൽ
പരിശോധനാഫലം പോസിറ്റീവായാൽ സാന്പിൾ അയയ്ക്കും. മാർഗനിർദേശ പ്രകാരമുള്ള ചികിത്സ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രിയിൽ നല്‍കും.
നെഗറ്റീവായാൽ
പരിശോധനാഫലം നെഗറ്റീവായാൽ 14 ദിവസം സ്വയം നിരീക്ഷണം. കരുതൽവാസത്തിലിരിക്കുന്പോഴും സ്വയം നിരീക്ഷണത്തിലിരിക്കുന്പോഴും രോഗലക്ഷണങ്ങൾ ഉണ്ടായാലോ തുടർപരിശോധനകളിൽ പോസിറ്റീവ് ആയാലോ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നന്പർ1074 ഓ സംസ്ഥാന ഹെൽപ് ലൈൻ നന്പർ 1056 ലോ അറിയിക്കുക.
14 ദിവസം സ്വയംനിരീക്ഷണം
സ്വയം നീരീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില്‍ നിന്നു വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുത്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസായതിനാല്‍ ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
എന്താണ് സ്വയം നിരീക്ഷണം?
► വീടുകളിലും പുറത്ത് പോകുമ്പോഴും എന്‍ 95 മാസ്കോ ഡബിള്‍ മാസ്കോ ഉപയോഗിക്കേണ്ടതാണ്.
► ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായവരുമായും മറ്റ് രോഗബാധയുള്ള വ്യക്തികളുമായും കുട്ടികളുമായും ഈ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുത്.
► സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തിയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.
► ആള്‍ക്കൂട്ടമുള്ള പൊതുപരിപാടികള്‍, ചടങ്ങുകള്‍, പൊതു ഗതാഗതം എന്നിവ ഒഴിവാക്കണം.
► എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതാണ്.
► കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
► ഷേക്ക് ഹാന്‍ഡ് ഒഴിവാക്കുക.
►രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ക്വാറന്റൈ നിലാകുകയും ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം.സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
പൊതുസ്ഥലങ്ങൾ സുരക്ഷിതമോ?
എല്ലാവരും സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്പോൾ മാത്രമാണ് പൊതുസ്ഥലങ്ങൾ സുരക്ഷിതമാകുന്നത്. പൊതുസ്ഥലങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയാക്കുക. മാസ്ക് ശരിയായി ധരിക്കുക. ശാരീരിക അകലം പാലിക്കുക. നിങ്ങളുടെയും ചുറ്റമുള്ളവരുടെയും സുരക്ഷ നിങ്ങളുടെ കൈകളിലാണ് എന്നു തിരിച്ചറിയുക. സുരക്ഷാനിർദേശങ്ങൾ പാലിക്കുന്നതിൽ ഒരാൾക്കു പറ്റുന്ന വീഴ്ച ചുറ്റുമുള്ളവരെ അപകടത്തിലാക്കും.
വാക്സിൻ ഡോസുകളിലെ ഇടവേള
കോവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്നു കോവിഡ് വാക്സിൻ എടുക്കൂ. സുരക്ഷിതരാകൂ. ആദ്യ ഡോസ് എത്രയും പെട്ടെന്ന്. രണ്ടാം ഡോസ് ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് 28 മുതൽ 42 ദിവസത്തിനുള്ളിൽ(കോവാക്സിൻ), 84 മുതൽ 112 ദിവസത്തിനുള്ളിൽ (കോവിഷീൽഡ്).
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ