വീട്ടിലുണ്ടാക്കാം ഫാസ്റ്റ് ഫുഡ്!
ഫാ​സ്റ്റ് ഫു​ഡ് തീരെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. അ​പ്പോ​ൾ അ​തി​നെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ മാ​റ്റി​യെ​ടു​ക്ക​ണം. പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന മി​ക്ക ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളും വീ​ട്ടി​ൽ​ത്ത​ന്നെ ത​യാ​റാ​ക്കാ​നാ​കും എ​ന്ന​താ​ണു വാ​സ്ത​വം.

ചീസ് ഒഴിവാക്കി പിസ

പി​സ ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ വീ​ട്ടി​ൽ ത​യാ​റാ​ക്കാ​നാ​കും. പി​സ​ബേ​സ് വാ​ങ്ങി അ​തി​ൽ പ​ച്ച​ക്ക​റി​ക​ളും വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ന​മു​ക്കു ത​ന്നെ ത​യാ​റാ​ക്കാം. കൊ​ഴു​പ്പു കു​റ​യ്ക്കാ​ൻ പി​സ​യി​ൽ ചീ​സ് ഒ​ഴി​വാ​ക്കാം.

സ്കൂൾ കുട്ടികൾക്ക്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ ഫാ​സ്റ്റ് ഫു​ഡ് വാ​ങ്ങി കു​ട്ടി​ക​ൾ​ക്കു സ്കൂളിൽ കൊ​ടു​ത്ത​യ​യ്ക്കു​ന്ന ശീ​ലം മാ​താ​പി​താ​ക്ക​ൾ ഉ​പേ​ക്ഷി​ക്ക​ണം. ഇ​ത്ത​രം ഭ​ക്ഷ​ണ​ത്തി​ൽ നി​ന്നു പോ​ഷ​ക​ങ്ങ​ൾ കി​ട്ടു​ന്നി​ല്ല.

ഇ​ട​ഭ​ക്ഷ​ണം കൊ​ഴു​പ്പു​കൂ​ടി​യ​വ​യാ​യ​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഉ​ച്ച​ഭ​ക്ഷ​ണം ശ​രി​ക്കു ക​ഴി​ക്കാ​നു​മാ​വി​ല്ല.

ഇടനേരങ്ങളിൽ നട്സ്...

ഇ​ട​നേ​ര​ങ്ങ​ളി​ൽ ക​ഴി​ക്കാ​ൻ അ​നു​യോ​ജ്യം ന​ട്സ് ആ​ണ്. ഏ​തു​ത​രം ന​ട്സ് ആ​ണെ​ങ്കി​ലും അ​തി​ൽ പ്രോ​ട്ടീന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണ്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് എ​ല്ലാ​മു​ണ്ട്.

ബ്രഡ് സാൻഡ് വിച്ച്

മ​ല്ലി​യി​ല, പു​തി​ന​യി​ല മു​ത​ലാ​യ​വ കൊ​ണ്ടു ത​യാ​റാ​ക്കി​യ ച​ട്നി ഉ​പ​യോ​ഗി​ച്ചു പ​ച്ച​ക്ക​റി​ക​ൾ നി​റ​ച്ച ബ്ര​ഡ് സാ​ൻ​ഡ്് വിച്ച് കൊ​ടു​ത്ത​യ​യ്ക്കാം. ഏ​ത്ത​പ്പ​ഴ​മോ മ​റ്റു പ​ഴ​ങ്ങ​ളോ കൊ​ടു​ത്ത​യ​യ്ക്കാം.

പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ

പ​ഴ​ങ്ങ​ളും സ്വാ​ഭാ​വി​ക പ​ഴ​ച്ചാ​റു​ക​ളും കൊ​ടു​ത്ത​യ​യ്ക്കാം. എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ പ​തി​വാ​ക്ക​രു​ത്. ത​ടി കൂ​ട്ടും.

ഉരുളക്കിഴങ്ങ് ഫ്രൈ പതിവാക്കരുത്

വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ, കേ​ക്ക്, പ​ഫ്സ്, ഏ​ത്ത​യ്ക്ക ചി​പ്സ് എ​ന്നി​വ​യും ഇടനേരങ്ങളിൽ കഴിക്കാൻ കുട്ടികൾക്കു പതിവായി കൊടുത്തയയ്ക്കരുത്. ഫാ​സ്റ്റ് ഫു​ഡെ​ന്നോ ജ​ങ്ക് ഫു​ഡ് എ​ന്നോ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ത്ത​രം ബേ​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ ഇ​ല്ല.

ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രൈ, ​മെ​ഴു​ക്കു​പു​ര​ട്ടി എ​ന്നി​വ​യും പ​തി​വാ​യി ക​ഴി​ക്ക​രു​ത്. ഉ​രു​ള​ക്കി​ഴ​ങ്ങ് ചേ​ർ​ത്ത ഫാ​സ്റ്റ് ഫു​ഡും പതിവാക്കരുത്.

സുരക്ഷിതമാവണം ഭക്ഷണം

വീ​ട്ടി​ൽ ത​യാ​റാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​റ​ത്തു നി​ന്നു ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തു സ്വാ​ഭാ​വി​കം. പക്ഷേ, അ​ത്ത​രം ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​ണെന്ന് ഉറപ്പാക്കണം.

വിവരങ്ങൾ: ഡോ. അനിതാ മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്