മുട്ടുവേദന തുടക്കത്തിലേ കണ്ടെത്താം, നിയന്ത്രിക്കാം
Wednesday, October 26, 2022 4:18 PM IST
ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ആ​ര്‍​ത്രൈ​റ്റി​സ് പ​ല വി​ധ​മാ​ക​യാ​ല്‍ ശ​രി​യാ​യ കാ​ര​ണം ക​ണ്ടെ​ത്തി​യ ശേ​ഷം അ​തി​ന​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ വേ​ണം ന​ല്‍​കാ​ന്‍. ഡോ​ക്ട​ര്‍ നേ​രി​ട്ട് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടാ​തെ എ​ക്‌​സ് റേ, ര​ക്ത പ​രി​ശോ​ധ​ന എ​ന്നി​വ രോ​ഗ​വ​സ്ഥ ക​ണ്ടുപി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ത​രു​ണാ​സ്ഥി ന​ഷ്ട​പ്പെ​ടുന്നത്

ത​രു​ണാ​സ്ഥി ന​ഷ്ട​പ്പെ​ടാനു​ള്ള കാ​ര​ണം മു​ട്ടി​നു​ള്ളി​ലെ അ​ണു​ബാ​ധ, ട്യൂ​മ​ര്‍, പ​രി​ക്ക് എ​ന്നി​വ അ​ല്ല എ​ന്ന് പ്രാ​ഥ​മി​ക​മാ​യി ഉ​റ​പ്പുവ​രു​ത്ത​ണം. ഇ​വ​യ്‌​ക്കൊ​ക്കെ അ​ടി​യ​ന്തര​മാ​യി ചി​കി​ത്സ തേ​ടേ​ണ്ട​തു​ണ്ട്.

ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കാം

പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ ചി​കി​ത്സി​ച്ചാ​ല്‍ ക​ഠി​ന​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും ശ​സ്ത്ര​ക്രി​യ​യും ഒ​ഴി​വാ​ക്കാം. റു​മ​റ്റോ​യ്ഡ് പോ​ലെ​യു​ള്ള വാ​തരോ​ഗ​ങ്ങ​ള്‍ തു​ട​ക്ക​ത്തി​ലെ ക​ണ്ടു പി​ടി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​രു​ന്നു​ക​ളി​ലൂ​ടെ തേ​യ്മാ​നം നി​യ​ന്ത്രി​ക്കാ​നാ​കും. ദീ​ര്‍​ഘ​നാ​ള്‍ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഈ ​അ​സു​ഖ​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ ഇ​ട​വേ​ള​യി​ലു​ള്ള ര​ക്ത പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​രു​ന്നു​ക​ളു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക​യും വേ​ണം.


നാ​ല്പ​ത് വ​യ​സ് മു​ത​ല്‍...

ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് പൊ​തു​വെ വാ​ര്‍​ധ​ക്യ​ത്തി​ലാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​ങ്കി​ലും നാ​ല്പ​ത് വ​യ​സ് മു​ത​ല്‍ അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടുതു​ട​ങ്ങാം. ഡോ​ക്ട​ര്‍ നി​ര്‍​ദേശി​ക്കു​ന്ന പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ളി​ലൂ​ടെ മു​ട്ടി​നു ചു​റ്റു​മു​ള്ള പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​ത് തേ​യ്മാ​ന​ത്തി​ന്‍റെ വേ​ഗ​ം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തും പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ, എസ് യുടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം