പലപ്പോഴും കുട്ടികള്‍ക്ക് സ്കൂളില്‍ പോലും പോകാന്‍ സാധിക്കാതെ വേദനയും സഹിച്ച് വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് നമ്മള് കാണുന്നത്. അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത് ഒരു വേദനസംഹാരി കഴിച്ചു എന്നു പറഞ്ഞ് അവരുടെ പ്രത്യുത്പാദനപരമായ ആരോഗ്യത്തെ ഒരു വിധേനയും ബാധിക്കുകയില്ല.
മറ്റു കാരണങ്ങളും... ശാരീരികമായ വളര്‍ച്ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, തൈറോഡിന്റെ പ്രശ്നങ്ങള്‍, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭപാത്രത്തിനകത്തു ഉണ്ടാകുന്ന മുഴകള്‍ ഒക്കെ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നവയാണ്.
പക്ഷേ, ഇതിനൊക്കെ പ്രത്യേക ലക്ഷണങ്ങളുണ്ട്. ഡോക്ടറെ കണ്ടു കഴിയുമ്പോള്‍ അത് അവര്‍ക്ക് മനസിലാകും. കൗമാര പ്രായത്തില്‍ രക്തസ്രാവം കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.
വിവരങ്ങൾ:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.