ധ​മ​നി​വീ​ക്കം അ​വ​ഗ​ണി​ച്ചാ​ൽ ​അ​പ​ക​ടം
Wednesday, March 29, 2023 8:42 PM IST
ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
ന​മ്മ​ളെ അ​നാ​രോ​ഗ്യ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന കാ​ര​ണ​ങ്ങ​ളി​ല്‍, സാം​ക്ര​മി​ക​മ​ല്ലാ​ത്ത​തും സാം​ക്ര​മി​ക​വു​മാ​യ രോ​ഗ​ങ്ങ​ള്‍, കാ​ന്‍​സ​ര്‍, അ​പ​ക​ട​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മു​ന്‍​നി​ര​യി​ലു​ള്ള​ത്. 'ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍' എ​ന്നും ചി​ല സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ അ​പ​ക​ട ഘ​ട​ക​ങ്ങ​ള്‍

- പു​രു​ഷ​ന്മാ​രി​ല്‍ 60 വ​യ​സ്സി​നു ശേ​ഷ​മു​ള്ള പു​ക​വ​ലി, പ്ര​മേ​ഹം, അ​മി​ത​വ​ണ്ണം, ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളി​ന്‍റെ അ​ള​വ്, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ശാ​രീ​രി​ക നി​ഷ്‌​ക്രി​യ​ത്വം എ​ന്നി​വ​യാ​ണ്.

ര​ക്ത ചം​ക്ര​മ​ണ വ്യ​വ​സ്ഥ

ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സൂ​ക്ഷ്മ​മാ​യും അ​വി​ശ്വ​സ​നീ​യ​മാ​യും രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്നു. മ​മ്മു​ടെ ര​ക്ത​ചം​ക്ര​മ​ണ (Blood Circulation) വ്യ​വ​സ്ഥ​യു​ടെ മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​ണ് - ഹൃ​ദ​യം, ര​ക്തം, അ​വ വ​ഹി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വ​ള​രെ വി​പു​ല​മാ​യ ഒ​രു ശൃം​ഖ​ല (ധ​മ​നി​ക​ള്‍ - ശു​ദ്ധ​മാ​യ ര​ക്തം വ​ഹി​ക്കു​ന്ന​വ, സി​ര​ക​ള്‍ - അ​ശു​ദ്ധ ര​ക്തം വ​ഹി​ക്കു​ന്ന​വ) എ​ന്നി​വ.

വാ​സ്‌​കു​ല​ര്‍ & എ​ന്‍​ഡോ​വാ​സ്‌​കു​ല​ര്‍

ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ രോ​ഗ​നി​ര്‍​ണ​യം, ചി​കി​ത്സ, പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍, ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് വാ​സ്‌​കു​ല​ര്‍ & എ​ന്‍​ഡോ​വാ​സ്‌​കു​ല​ര്‍.. ര​ക്ത​ക്കു​ഴ​ലു​ക​ളെ​യും ഞ​ര​മ്പു​ക​ളു​ടെ​യും ബാ​ധി​ക്കു​ന്ന പ്ര​തി​കൂ​ല അ​വ​സ്ഥ​ക​ളാ​ണ് 95% ത്തി​ല​ധി​കം രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.


ആ​ർ​ട്ടീ​രി​യോ​സ്ളീ​റോ​സി​സ്

ര​ക്ത​ക്കു​ഴ​ലി​ല്‍ കൊ​ഴു​പ്പ​ടി​ഞ്ഞ് അ​വ ചു​രു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ് ആ​ർ​ട്ടീ​രി​യോ സ്ളീ​റോ സി​സ്(Atherosclerosis). ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത് അ​യോ​ര്‍​ട്ട​യെ​യാ​ണ് (അ​യോ​ര്‍​ട്ട / മ​ഹാ​ധ​മ​നി- ശു​ദ്ധ​ര​ക്ത​വും ധ​മ​നി​ക​ളു​ടെ ശാ​ഖ​ക​ളും വ​ഹി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ര​ക്ത​ക്കു​ഴ​ല്‍).

അ​ന്യൂ​റി​സം
അ​യോ​ര്‍​ട്ട​യെ സാ​ധാ​ര​ണ​യാ​യി ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍ അ​ന്യൂ​റി​സ​വും (ധ​മ​നി വീ​ക്കം), ധ​മ​നി​ക​ളി​ല്‍ കൊ​ഴു​പ്പ​ടി​ഞ്ഞ് ഉ​ള്ളി​ലേ​ക്ക് ചു​രു​ങ്ങു​ന്ന​തു​മാ​ണ്. അ​ന്യൂ​റി​സം എ​ന്ന രോ​ഗാ​വ​സ്ഥ കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ ര​ക്ത​ധ​മ​നി​യു​ടെ ഭി​ത്തി വ​ലു​പ്പം​കൂ​ടി അ​വ ത​ക​രു​ക​യും മ​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.
(തു​ട​രും)

ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
സീ​നി​യ​ർ വാ​സ്കു​ലാ​ർ സ​ർ​ജ​ൻ,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം
തി​രു​വ​ന​ന്ത​പു​രം.