രാ​വി​ലെ ഉ​ണ​രു​ന്പോ​ൾ ന​ടു​വേ​ദ​ന
Wednesday, May 10, 2023 3:02 PM IST
ദീ​ർ​ഘ​നാ​ള​ത്തെ ന​ടു​വേ​ദ​ന അ​വ​ഗ​ണി​ക്ക​രു​ത്. അ​ത് അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ് ആ​കാം. പ്ര​ധാ​ന​മാ​യും ന​ട്ടെ​ല്ലി​നെ​യും ഇ​ടി​പ്പെ​ല്ലി​നെ​യും വ​സ്തി പ്ര​ദേ​ശ​ത്തെ എ​ല്ലു​ക​ളെ​യും ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​മാ​ണ് അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ്. ഇ​ത് ബാ​ധി​ച്ചാ​ൽ ക്ര​മേ​ണ ന​ട്ടെ​ല്ലി​നു വൈ​ക​ല്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ക്ര​മേ​ണ ന​ട്ടെ​ല്ലും ക​ഴു​ത്തും വ​ള​യ്ക്കാ​നും തി​രി​ക്കാ​നും ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യാം.

ചി​കി​ത്സ വൈ​കു​ന്ന​ത്

ലോ​ക​ത്തി​ലാ​ക​മാ​നം 1 -2 % ആ​ളു​ക​ൾ ഈ ​രോ​ഗ​ബാ​ധി​ത​രാ​ണ്. എ​ന്നാ​ൽ, ഇ​വ​രി​ൽ 70% പേ​രും തെ​റ്റാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ൽ​പ്പെ​ട്ടു ചി​കി​ത്സ ല​ഭി​ക്കാ​ൻ വ​ള​രെ​യ​ധി​കം കാ​ല​താ​മ​സം നേ​രി​ടു​ന്ന​വ​രു​മാ​ണ്. ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​വ​ബോ​ധ​മി​ല്ലാ​യ്മ​യും രോ​ഗ​നി​ർ​ണ​യ​ത്തി​ലെ സ​ങ്കീ​ർ​ണ​ത​യു​മാ​ണ് ഇ​തി​നു കാ​ര​ണം.

ജ​നി​ത​ക കാ​ര​ണ​വും

ഈ ​രോ​ഗം 15 - 45 വ​യ​സി​ലു​ള്ള പു​രു​ഷ​ന്മാ​രി​ലാ​ണ് അ​ധി​ക​വും കാ​ണു​ന്ന​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളി​ലും സ്ത്രീ​ക​ളി​ലും ഇ​ത് തീ​രെ വി​ര​ള​മ​ല്ല. പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 17 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ഈ ​അ​സു​ഖ​ബാ​ധി​ത​രാ​ണ്. ജ​നി​ത​ക കാ​ര​ണ​ങ്ങ​ളും HLA - 327 എ​ന്ന ജീ​നും രോ​ഗം ഉ​ണ്ടാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ

ന​ടു​വേ​ദ​ന ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന​വും സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​തു​മാ​യ ല​ക്ഷ​ണം. ഈ ​വേ​ദ​ന മ​റ്റു ന​ടു​വേ​ദ​ന​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്, ന​ടു​വേ​ദ​ന കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് രാ​വി​ലെ ഉ​റ​ക്കം ഉ​ണ​രു​മ്പോ​ഴാ​ണ് എ​ന്ന​താ​ണ്. വേ​ദ​ന​യോ​ടൊ​പ്പം ന​ട്ടെ​ല്ലി​ന് 30 മി​നി​റ്റോ​ളം നി​ൽ​ക്കു​ന്ന മു​റു​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. ശ​രീ​രം ച​ലി​ച്ചു തു​ട​ങ്ങു​മ്പോ​ൾ ല​ക്ഷ​ണ​ങ്ങ​ൾ കു​റെ ശ​മി​ച്ചു തു​ട​ങ്ങും (resting pain).


ചി​ല​പ്പോ​ൾ അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ് സ​ന്ധി​ക​ളി​ലെ നീ​ർ​ക്കെ​ട്ടും വേ​ദ​ന​യു​മാ​യും (Arthritis) ടെ​ൻ​ഡ​ൻ ലി​ഗ​മെ​ന്‍റ് (tendon ligament) മു​ത​ലാ​യ​വ​യു​ടെ വേ​ദ​ന​യാ​യും ക​ണ്ണു​ക​ളു​ടെ വേ​ദ​ന, ചു​വ​പ്പ്(Uveitis) എ​ന്ന​താ​യും അ​നു​ഭ​വ​പ്പെ​ടാം. വി​ര​ള​മാ​യി ശ്വാ​സ​കോ​ശ​ത്തെ​യും ഹൃ​ദ​യ​ത്തി​ന്‍റെ വാ​ൽ​വു​ക​ളെ​യും ഇ​ത് ബാ​ധി​ക്കാം. സോ​റി​യാ​സി​സ്, ഉ​ദ​ര​രോ​ഗ​ങ്ങ​ൾ ആ​യ അ​ൾ​സ​റേ​റ്റീ​വ് കൊ​ളൈ​റ്റി​സ് (Ulcerative colitis), ഇ​ൻ​ഫ്ല​മേ​റ്റ​റി ബ​വ​ൽ ഡി​സീ​സ് Inflammatory bowel disease (IBD) മു​ത​ലാ​യ​വ ഉ​ള്ള രോ​ഗി​ക​ളി​ലും അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ് സാ​ധ്യ​ത​യു​ണ്ട്.

ഡോ.​ഗ്ലാ​ക്സ​ൺ ​അ​ല​ക്സ്
ക​ൺ​സ​ൾ​ട്ട​ന്‍റ് റൂ​മ​റ്റോ​ള​ജി​സ്റ്റ്,
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.