രോഗപ്രതിരോധം കുറയുന്പോൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി പോലുള്ള അണുബാധയുടെ ലക്ഷണമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം.
മുറിവുകൾ, അലർജി ഭക്ഷണം കഴിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും ഇതിനു കാരണമാകാം. പശുവിൻപാലിനോടുള്ള അലർജി ചില കുട്ടികളിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്.
വെണ്ണ, ചിലതരം ധാന്യങ്ങൾ എന്നിവയുടെ അലർജി മൂലവും ഈ വ്രണങ്ങൾ ഉണ്ടാകാം. ടൂത്ത്പേസ്റ്റുകളിൽ അടങ്ങിയിട്ടുള്ള സോഡിയം ലോറൈൽ സൾഫേറ്റും വാനിലയിൽ അടങ്ങിയിട്ടുള്ള വാനിലിനും വായ്പുണ്ണിനു കാരണമാകാറുണ്ട്.
ബാക്ടീരിയ വായ്ക്കകത്തു കാണപ്പെടുന്ന ബാക്ടീരിയയായ സ്ട്രെപ്റ്റോകോക്കസ് സാംഗ്വിസ്, ഉദരത്തിൽ കാണപ്പെടുന്ന ബാക്ടീരിയയായ ഹെലിക്കോബാക്ടർ പൈലോറി എന്നീ രോഗാണുക്കൾക്കെതിരേയുള്ള ശരീരത്തിന്റെ അമിതമായ പ്രതിപ്രവർത്തനം മൂലവും വ്രണങ്ങളുണ്ടാകാം.
വിവരങ്ങൾ:
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ.
ഫോൺ - 87143 73299