സ്ട്രോക് സാധ്യത കുറയ്ക്കാം
ത​ല​ച്ചോ​റിന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ന്പോ​ഴാ​ണു സ്ട്രോ​ക് (മ​സ്തി​ഷ്കാ​ഘാ​തം)​ഉ​ണ്ടാ​കു​ന്ന​ത്. ര​ക്ത​സ​ഞ്ചാ​രം നി​ല​യ്ക്കു​ന്ന​തോ​ടെ ത​ല​ച്ചോ​റി​ൽ ഓ​ക്സി​ജ​നും ര​ക്ത​വും എ​ത്താ​തെ​യാ​കു​ന്നു. തു​ട​ർ​ന്നു ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ​ക്കു സ്ഥി​ര​മാ​യ നാ​ശം സം​ഭ​വി​ക്കു​ന്നു. ഇ​ത് ബ്ര​യി​ൻ അ​റ്റാ​ക് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.

സ്ട്രോ​ക് ര​ണ്ടു വി​ധം

1. ഇ​സ്കി​മി​ക് സ്ട്രോ​ക്
ത​ല​ച്ചോ​റി​ലേ​ക്കു ര​ക്ത​മെ​ത്തി​ക്കു​ന്ന കു​ഴ​ലു​ക​ളി​ൽ ര​ക്തം ക​ട്ട പി​ടി​ച്ചു ത​ട​സ​മു​ണ്ടാ​കു​ന്നു.
ഇ​തു ര​ണ്ടു​വി​ധം

* ഓ​ക്സി​ജ​ന​ട​ങ്ങി​യ ര​ക്തം വ​ഹി​ക്കു​ന്ന കു​ഴ​ലാ​ണ് ആ​ർട്ട​റി. ഇ​തി​ൽ ര​ക്തം കട്ട ​പി​ടി​ക്കു​ന്നു. ഇ​തു​മൂ​ല​മാ​ണു ത്രോം​ബോട്ടി​ക് സ്ട്രോ​ക് സം​ഭ​വി​ക്കു​ന്ന​ത്

* ത​ല​ച്ചോ​റി​ലോ ശ​രീ​ര​ത്തി​ലെ മ​റ്റേ​തെ​ങ്കി​ലും അ​വ​യ​വ​ങ്ങ​ളി​ൽ നി​ന്നു ത​ല​ച്ചോ​റി​ലേ​ക്കു നീ​ളു​ന്ന ര​ക്ത​ക്കു​ഴ​ലു​ക​ളി​ലോ ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ത​ട​സം മൂ​ല​മാ​ണ് എം​ബോ​ളി​ക് സ്ട്രോ​ക് സം​ഭ​വി​ക്കു​ന്ന​ത്്. കൊ​ഴു​പ്പ്, കൊ​ള​സ്ട്രോ​ൾ മു​ത​ലാ​യ​വ ധ​മ​നി​യു​ടെ ഭി​ത്തി​യി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​തും ര​ക്ത​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ത്തു​ന്നു.

2. ഹെ​മ​റ​ജി​ക് സ്ട്രോ​ക്
ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​വു​ക​യും തു​ട​ർ​ന്നു പൊട്ടുക​യും ചെ​യ്യു​ന്നു. ര​ക്തം ത​ല​ച്ചോ​റി​ലാ​കെ വ്യാ​പി​ക്കു​ന്നു.

സ്ട്രോ​ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ

* പ്ര​മേ​ഹം * പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ * ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ * പ്രാ​യാ​ധി​ക്യം * ഹൃ​ദ​യ​മി​ടി​പ്പി​ൽ കാ​ര്യ​മാ​യ ക്ര​മ​വ്യ​തി​യാ​നം* ഹൃ​ദ്രോ​ഗം * ധ​മ​നി​യു​ടെ ഉ​ൾ​വ്യാ​സം കു​റ​ഞ്ഞ​തി​നാ​ൽ കാ​ലു​ക​ളി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കു​റ​യു​ന്ന അ​വ​സ്ഥ* അ​മി​ത​വ​ണ്ണം * മ​ദ്യ​പാ​നം * കൊ​ഴു​പ്പ്, ഉ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ ആ​ഹാ​രം അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന ശീ​ലം* പു​ക​വ​ലി പു​ക​വ​ലി ശീ​ല​മാ​ക്കി​യ​വ​രി​ൽ മ​റ്റു​ള​ള​വ​രെ അ​പേ​ക്ഷി​ച്ചു സ്ട്രോ​ക്കി​നു​ള സാ​ധ്യ​ത മൂ​ന്നി​രട്ടി​യാ​ണെ​ന്നു പ​ഠ​ന​റി​പ്പോ​ർട്ട്. * കൊ​ക്കെ​യ്ൻ, മ​റ്റു ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം * ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളു​ടെ അ​മി​തോ​പ​യോ​ഗം. ഇ​വ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​ള​ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.* കാ​ൻ​സ​ർ, വൃ​ക്ക​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ

ല​ക്ഷ​ണ​ങ്ങ​ൾ

ത​ല​ച്ചോ​റിന്‍റെ ഏ​തു ഭാ​ഗ​ത്താ​ണു കേ​ടു ബാ​ധി​ച്ച​ത് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണു ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​ത്്. ചി​ല​രി​ൽ സ്ട്രോ​ക് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കി​ല്ല.
*ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ന്പോ​ൾ ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു. പെ​ട്ടെന്നു ണ്ടാ​കു​ന്ന​തും തീ​വ്ര​മാ​യ​തു​മാ​യ ത​ല​വേ​ദ​ന, ഉ​റ​ക്ക​മെ​ണീ​ക്കു​ന്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന ത​ല​വേ​ദ​ന തു​ട​ങ്ങി​യ​വ. * അ​ബോ​ധാ​വ​സ്ഥ, കേ​ൾ​വി​ശ​ക്തി, രു​ചി അ​റി​യാ​നു​ള​ള ക​ഴി​വ് എ​ന്നി​വ ന​ഷ്ട​മാ​ക​ൽ * ഓ​ർ​മ​ശ​ക്തി ന​ഷ്ട​മാ​ക​ൽ * ഭ​ക്ഷ​ണം വി​ഴു​ങ്ങാ​ൻ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ട​ൽ * ശ​രീ​ര​ത്തിന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​മാ​ക​ൽ * മു​ഖം, കൈ​ക​ൾ, കാ​ലു​ക​ൾ എ​ന്നി​വ​യി​ലെ പേ​ശി​ക​ൾ ദു​ർ​ബ​ല​മാ​കു​ന്നു. മി​ക്ക​പ്പോ​ഴും ശ​രീ​ര​ത്തിന്‍റെ ഒ​രു വ​ശ​ത്തെ അ​വ​യ​വ​ങ്ങ​ളാ​ണു ദു​ർ​ബ​ല​മാ​കു​ന്ന​ത്. * കാ​ഴ്ച​ത്ത​ക​രാ​ർ * സം​സാ​രി​ക്കാ​നും മ​റ്റു​ള​ള​വ​ർ പ​റ​യു​ന്ന​തു മ​ന​സി​ലാ​ക്കാ​നും ബു​ദ്ധി​മുട്ട് അ​നു​ഭ​വ​പ്പെ​ട​ൽ* ന​ട​ക്കാ​ൻ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ട​ൽ

രോ​ഗ​നി​ർ​ണ​യം

ര​ക്ത​പ​രി​ശോ​ധ​ന, ശ​രീ​ര​പ​രി​ശോ​ധ​ന, സ്റ്റെ​ത​സ്കോ​പ് ഉ​പ​യോ​ഗി​ച്ചു​ള​ള പ​രി​ശോ​ധ​ന, ബി​പി പ​രി​ശോ​ധ​ന, ത​ല​യു​ടെ ആ​ൻ​ജി​യോ​ഗ്രാം, അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന, ത​ല​യു​ടെ സി​ടി സ്കാ​ൻ, ഇ​സി​ജി, മാ​ഗ്ന​റ്റി​ക് റ​സ​ണ​ൻ​സ് ആ​ൻ​ജി​യോ​ഗ്ര​ഫി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​ണ്.

ചി​കി​ത്സ

അ​ടി​യ​ന്ത​ര​ചി​കി​ത്സ അ​വ​ശ്യം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ എ​ത്ര​യും പെ​ന്നെു വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. സ്വ​യം ചി​കി​ത്സ​യും ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​തും അ​പ​ക​ടം. കട്ട​പി​ടി​ച്ച ര​ക്തം അ​ലി​യി​ച്ചു ക​ള​യാ​നും ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന മ​രു​ന്നു​ക​ൾ ന​ല്കു​ന്നു. ബി​പി, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തും പ്ര​ധാ​നം. ചി​ല​രി​ൽ ക​രോ​റ്റി​ഡ് ആ​ർ​ട്ടറി​യി​ൽ ചി​ല​പ്പോ​ൾ സ​ർ​ജ​റി വേ​ണ്ടി​വ​ന്നേ​ക്കാം. തീ​വ്ര​മാ​യ സ്ട്രോ​ക് സം​ഭ​വി​ച്ച​വ​ർ ദീ​ർ​ഘ​കാ​ലം നീ​ണ്ടു നി​ല്ക്കു​ന്ന ചി​കി​ത്സ​യി​ലൂ​ടെ മാ​ത്ര​മേ സാ​ധാ​ര​ണ​ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ക​യു​ള​ളൂ.


ശ്രദ്ധിക്കുക
* നി​യ​ന്ത്രി​ത ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മ​രു​ന്നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ബി​പി എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക. * ദി​വ​സ​വും അ​ര മ​ണി​ക്കൂ​റെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ക. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള​ള​വ​ർ ഡോ​ക്്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ വ്യാ​യാ​മം പാ​ടു​ള​ളൂ. ജിമ്മി​ൽ പോ​യി ചെ​യ്യു​ന്ന​തു മാ​ത്ര​മ​ല്ല വ്യാ​യാ​മം; സൈ​ക്കി​ൾ സ​വാ​രി, വേ​ഗ​ത്തി​ലു​ള​ള ന​ട​ത്തം, കുട്ടി​ക​ളു​മാ​യി ചേ​ർ​ന്നു​ള​ള ക​ളി​ക​ൾ, പൂ​ന്തോട്ട പ​രി​പാ​ല​നം, പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ർ​മാ​ണം എ​ന്നി​വ​യെ​ല്ലാം വ്യാ​യാ​മ​ത്തി​നു​ള​ള ഉ​പാ​ധി​ക​ൾ ത​ന്നെ. ന​ട​ത്തം ശീ​ല​മാ​ക്കാം.

* പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്കു​ക. അ​മി​ത​തൂ​ക്കം കു​റ​യ്ക്കു​ക.

* ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ളു​ടെ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ചു വി​ദ​ഗ്ധ ഡോ​ക്ട​റു​മാ​യി ച​ർ​ച്ച​ന​ട​ത്തി ആ​രോ​ഗ്യ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക. സ്വ​യം​ചി​കി​ത്സ അ​പ​ക​ടം.

* പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു​ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, ചെ​റു മ​ത്സ്യ​ങ്ങ​ൾ(​ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് അ​ട​ങ്ങി​യ)​എ​ന്നി​വ ആ​ഹാ​ര​ക്രമത്തിൽ ഉൾ ഭാ​ഗ​മാ​ക്കു​ക. കൊ​ഴു​പ്പു കു​റ​ഞ്ഞ ആ​ഹാ​രം ശീ​ല​മാ​ക്കു​ക.

* പാ​ൽ പാ​ട നീ​ക്കി ഉ​പ​യോ​ഗി​ക്കു​ക. എ​ണ്ണ, സം​സ്ക​രി​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, മൃ​ഗ​ക്കൊ​ഴു​പ്പു​ക​ൾ, വ​ന​സ്പ​തി​യി​ൽ ത​യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വെ​ണ്ണ, മുട്ട ​എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം മി​ത​പ്പെ​ടു​ത്തു​ക. പാ​ക്ക​റ്റ് ഫു​ഡ്സ് ലേ​ബ​ൽ ശ്ര​ദ്ധി​ച്ചു വാ​ങ്ങു​ക. partially hydrogenated, hydrogenated fats എ​ന്നി​ങ്ങ​നെ ലേ​ബ​ലി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന പാ​ക്ക​റ്റ് ഫു​ഡ്സ് ഒ​ഴി​വാ​ക്കു​ക. ഇ​വ​യി​ൽ ആ​രോ​ഗ്യ​ത്തി​നു ദോ​ഷ​ക​ര​മാ​യ നി​ര​വ​ധി കൊ​ഴു​പ്പു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

* പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക. മ​ദ്യം, ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ എ​ന്നി​വ​യും ഉ​പേ​ക്ഷി​ക്കു​ക.

* ആ​സ്പി​രി​ൻ പോ​ലെ​യു​ള​ള മ​രു​ന്നു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ത്ര​മേ ക​ഴി​ക്കാ​വൂ.

* ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ മീ​നു​ക​ൾ(​മ​ത്തി, അ​യ​ല...) ക​റി​വ​ച്ചു ക​ഴി​ക്കു​ക. എ​ണ്ണ​യി​ൽ മു​ക്കി വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. പാ​ച​ക​ത്തി​ന് എ​ണ്ണ ഏ​താ​യാ​ലും മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

* നി​യ​ന്ത്രി​ത ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, മ​രു​ന്നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ബി​പി എ​ന്നി​വ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക.സ്വയം ചികിത്സ ഒഴിവാക്കുക.

* ആ​ഹാ​ര​ത്തി​ൽ ഉ​പ്പിന്‍റെ അ​ള​വു കു​റ​യ്ക്കു​ക. ക​റി​ക​ളി​ൽ ചേ​ർ​ക്കു​ന്ന​തു​കൂ​ടാ​തെ അ​ച്ചാ​റു​ക​ൾ, സോ​സു​ക​ൾ, പ​പ്പ​ടം, ചി​പ്സ്്, ഉ​പ്പു​ചേ​ർ​ത്തു വ​റു​ത്ത നി​ല​ക്ക​ട​ല, ഗ്രീ​ൻ​പീ​സ് എ​ന്നി​വ​യി​ലൂ​ടെ അ​ക​ത്തു​ചെ​ല്ലു​ന്ന ഉപ്പിന്‍റെ അ​ള​വ് ആ​വ​ശ്യ​മു​ള​ള​തി​ലും എ​ത്ര​യോ അ​ധി​ക​മാ​ണ്. ദി​വ​സം അ​ഞ്ചു ഗ്രാ​മി​ല​ധി​കം ഉ​പ്പ് പാ​ടി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്്. ഉ​പ്പി​ല​ട​ങ്ങി​യി​രി​ക്കു​ന്ന സോ​ഡി​യം ര​ക്ത​സ​മ്മർ​ദം കൂട്ടുമെ​ന്ന​തു മ​റ​ക്കാ​തി​രി​ക്കു​ക. ആ​ഹാ​ര​ത്തിന്‍റെ രു​ചി​യേ​ക്കാ​ൾ ഗു​ണ​ത്തി​നു പ്രാ​ധാ​ന്യം ന​ല്കു​ക. വേ​വി​ക്കാ​തെ ക​ഴി​ക്കാ​വു​ന്ന​തും വീട്ടുവ​ള​പ്പി​ൽ വി​ള​യി​ച്ച​തു​മാ​യ ജൈ​വ പ​ച്ച​ക്ക​റി​ക​ൾ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്ക​ണം.

* രാ​ത്രി​യി​ൽ ആ​ഹാ​രം നേ​ര​ത്തേ​യാ​ക്കു​ക; കി​ട​ക്കു​ന്ന​തി​ന് ഒ​ന്ന​ര​മ​ണി​ക്കു​ർ മു​ന്പെ​ങ്കി​ലും. രാ​ത്രി​ഭ​ക്ഷ​ണം ല​ഘു​വാ​ക്കു​ക. പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്ക​രു​ത്, വൈ​കി​ക്ക​രു​ത്. ആ​വി​യി​ൽ പാ​ക​പ്പെ​ടു​ത്തി​യ വി​ഭ​വ​ങ്ങ​ൾ ഉ​ത്ത​മം.